ട്രെയിൻ തട്ടി ബംഗാൾ സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്നയാളുടെ കൈ അറ്റു
ട്രെയിൻ തട്ടി ബംഗാൾ സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്നയാളുടെ കൈ അറ്റു
Friday, May 24, 2024 4:18 AM IST
ക​​ള​​മ​​ശേ​​രി: സൗ​​ത്ത് ക​​ള​​മ​​ശേ​​രി​​യി​​ൽ ട്രെ​​യി​​ൻ ത​​ട്ടി ഒ​​രാ​​ൾ മ​​രി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന​​യാ​​ളു​​ടെ കൈ ​​അ​​റ്റു. പ​​ശ്ചി​​മ ബം​​ഗാ​​ൾ സ്വ​​ദേ​​ശി താ​​ശി ഷെ​​ർ​​പ്പ (20) യാ​​ണു മ​​രി​​ച്ച​​ത്. ഇ​​യാ​​ളോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്ന പ​​സം​​ഗ റി​​ങ്ങ​​സ് ഷെ​​ർ​​പ്പാ എ​​ന്ന​​യാ​​ളു​​ടെ വ​​ല​​തു​​കൈ അ​​റ്റു​​പോ​​യി. ഇ​​യാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ആ​​ലു​​വ ഭാ​​ഗ​​ത്തു​​നി​​ന്ന് എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ട്രെ​​യി​​നാ​​ണ് ഇ​​ടി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി സൗ​​ത്ത് ക​​ള​​മ​​ശേ​​രി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

മൊ​​ബൈ​​ലി​​ൽ റീ​​ൽ പ​​ക​​ർ​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​തെ​​ന്നാ​​ണു ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​വ​​ർ സൗ​​ത്ത് ക​​ള​​മ​​ശേ​​രി​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.