യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
യുപിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
Monday, April 29, 2024 3:50 AM IST
ഉ​​​ന്നാ​​​വോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ന്നാ​​​വോ​​​യി​​​ൽ ട്ര​​​ക്കും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ആ​​​റ് പേ​​​ർ മ​​​രി​​​ച്ചു. 20 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹ​​​ർ​​​ദോ​​​യി-​​​ഉ​​​ന്നാ​​​വോ റോ​​​ഡി​​​ലെ സാ​​​ഫി​​​പു​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​ത്തി​​യ ട്ര​​ക്ക് മു​​പ്പ​​തി​​ല​​ധി​​കം പേ​​ർ യാ​​ത്ര​​ചെ​​യ്തി​​രു​​ന്ന ബ​​​സി​​​ന്‍റെ ഒ​​​രു വ​​​ശ​​​ത്തേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും ബ​​​സ് ഡ്രൈ​​​വ​​​ർ ര​​​ക്ഷ​​​പ്പെട്ടു. ട്ര​​​ക്ക് ഡ്രൈ​​​വ​​​റെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ 11 പേ​​​രെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കാ​​​ൺ​​​പൂ​​​രി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.