ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
Monday, April 29, 2024 3:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ​ർ സിം​ഗ് ലൗ​ലി സ്ഥാ​നം രാ​ജി​വ​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ലെ അ​തൃ​പ്തി​യും സം​ഘ​ട​നാ​ത​ല​ത്തി​ലെ ത​ർ​ക്ക​വു​മാ​ണ് രാ​ജി​യി​ലേ​ക്കു ന​യി​ച്ച​ത്. രാ​ജി​ക്ക​ത്ത് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് കൈ​മാ​റി.

പി​സി​സി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ബാ​ബ​രി​യ എ​തി​ർ​ക്കു​ന്നു​വെ​ന്നും ലൗ​ലി ആ​രോ​പി​ക്കു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സി​ന് ഡ​ൽ​ഹി​യി​ൽ ല​ഭി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ലും പ​രി​ച​യ സ​ന്പ​ന്ന​ര​ല്ലാ​ത്ത​വ​രെ ഇ​റ​ക്കി എ​ന്ന ആ​ക്ഷേ​പ​വും ലൗ​ലി​ക്കു​ണ്ട്. നോ​ർ​ത്ത് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ മ​ത്സ​രി​ക്കു​ന്ന ക​ന​യ്യ കു​മാ​റി​നെ​യും നോ​ർ​ത്ത് വെ​സ്റ്റ് ഡ​ൽ​ഹി​യി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ ബി​ജെ​പി നേ​താ​വ് ഉ​ദി​ത് രാ​ജി​നെ​യു​മാ​ണ് ലൗ​ലി കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് ത​ന്നെ അ​ക​റ്റി നി​ർ​ത്തി​യ​തി​ലും അ​ദ്ദേ​ഹം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ബ്ലോ​ക്ക് ത​ല​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​ധി​കാ​രം ന​ൽ​കു​ന്നി​ല്ലെ​ന്നും ബ്ലോ​ക്കു​ക​ൾ നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

വ്യാ​ജ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ കോ​ണ്‍ഗ്ര​സി​നെ​തി​രേ ഉ​ന്ന​യി​ച്ചാ​ണ് ആം ​ആ​ദ്മി ഡ​ൽ​ഹി​യി​ൽ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യു​ള്ള സ​ഖ്യം ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് എ​തി​ർ​ത്തി​രു​ന്നു. ഇ​ത് വ​ക​വ​യ്ക്കാ​തെ​യാ​ണ് എ​എ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​തെ​ന്നും ക​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. 2023 ഓ​ഗ​സ്റ്റി​ലാ​ണ് ലൗ​ലി ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.