വില കുറഞ്ഞു; വാണിജ്യകമ്മിയിൽ ആശ്വാസം; വളർച്ചയിൽ ഇടിവ്
വില കുറഞ്ഞു; വാണിജ്യകമ്മിയിൽ ആശ്വാസം; വളർച്ചയിൽ ഇടിവ്
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റ​വി​ല​ക്ക​യ​റ്റ​ത്തി​ലും വാ​ണി​ജ്യ​ക​മ്മി​യി​ലും ആ​ശ്വാ​സം. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വ​ള​ർ​ച്ച പി​ന്നോ​ട്ടു​പോ​യി. വി​ല​ക്ക​യ​റ്റം, വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക, ക​യ​റ്റി​റ​ക്കു​മ​തി എ​ന്നി​വ​യു​ടെ പ്ര​തി​മാ​സ ക​ണ​ക്കു​ക​ളി​ലാ​ണി​ത്.

ഓ​ഗ​സ്റ്റി​ലെ ഉ​പ​ഭോ​ക്തൃ​വി​ല​സൂ​ചി​ക വ​ച്ചു​ള്ള ചി​ല്ല​റ​വി​ല​ക്ക​യ​റ്റം കു​റ​ഞ്ഞു. പ​ത്തു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും താ​ണ​നി​ല​യാ​യ 3.69 ശ​ത​മാ​ന​ത്തി​ലാ​ണു വി​ല​ക്ക​യ​റ്റം. ത​ലേ​മാ​സം 4.17 ശ​ത​മാ​ന​മാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം കു​ത്ത​നേ ഇ​ടി​ഞ്ഞ​താ​ണു സ​ഹാ​യ​ക​മാ​യ​ത്. പ​ച്ച​ക്ക​റി​വി​ല ഏ​ഴു​ശ​ത​മാ​നം കു​റ​ഞ്ഞു. പ‍യ​റു​വ​ർ​ഗ​വി​ല​ക​ളും താ​ഴോ​ട്ടു​പോ​യി. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 1.37 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 0.29 ശ​ത​മാ​ന​മാ​യി​രു​ന്നു.

ജൂ​ലൈ​യി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി) 6.6 ശ​ത​മാ​നം വ​ള​ർ​ന്നു. ജൂ​ണി​ലെ 6.9 ശ​ത​മാ​നം വ​ള​ർ​ച്ച​യെ അ​പേ​ക്ഷി​ച്ചു കു​റ​വാ​ണ​ത്. യ​ന്ത്ര ഉ​ത്പാ​ദ​നം 9.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു മൂ​ന്നു​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, ഗൃ​ഹോ​പ​ക​ര​ണ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഫാ​ക്‌​ട​റി ഉ​ത്പാ​ദ​നം ഏ​ഴു​ശ​ത​മാ​നം കൂ​ടി.

ഓ​ഗ​സ്റ്റി​ലെ ക​യ​റ്റു​മ​തി 19.21 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി 25.41 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. ഇ​തോ​ടെ വ​ണി​ജ്യ​ക​മ്മി 1740 കോ​ടി ഡോ​ള​റാ​യി. ജൂ​ലൈ​യി​ലെ 1800 കോ​ടി ഡോ​ള​റി​ൽ​നി​ന്ന് അ​ല്​പം കു​റ​വാ​ണി​ത്. ക​യ​റ്റു​മ​തി 2784 കോ​ടി ഡോ​ള​റി​ലേ​ക്കു കൂ​ടി. ഇ​റ​ക്കു​മ​തി 4524 കോ​ടി ഡോ​ള​റി​ലെ​ത്തി.
ഏ​പ്രി​ൽ-​ഓ​ഗ​സ്റ്റി​ലെ ക​യ​റ്റു​മ​തി 16.13 ശ​ത​മാ​നം കൂ​ടി​യ​പ്പോ​ൾ ഇ​റ​ക്കു​മ​തി 17.34 ശ​ത​മാ​നം വ​ർ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.