മൊ​ബൈ​ൽ ത്രി​വേ​ണി സ്റ്റോ​റു​കൾ വെട്ടിക്കുറച്ചു
മൊ​ബൈ​ൽ ത്രി​വേ​ണി സ്റ്റോ​റു​കൾ വെട്ടിക്കുറച്ചു
Sunday, January 13, 2019 12:40 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ക​​​ണ്‍​സ്യൂ​​​മേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ക​​​ണ്‍​സ്യൂ​​​മ​​​ർ ഫെ​​​ഡ്) സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. 2011 മു​​​ത​​​ൽ 2018 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 141 മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​പ്പോ​​​ൾ ഇ​​​പ്പോ​​​ഴു​​​ള്ള​​​ത് 60 എ​​​ണ്ണം മാ​​​ത്രം. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ൽ മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്തി.

2018-19 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ അ​​​റു​​​പ​​​തു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ളാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​ണ്ണൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ​​​ക്കാ​​​യി ര​​​ണ്ടു വീ​​​തം വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ മൂ​​​ന്നും ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ നാ​​​ലും തൃ​​​ശൂ​​​രും കോ​​​ഴി​​​ക്കോ​​​ടും അ​​​ഞ്ചും വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. 12 വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ​​​യു​​​ള്ള​​​പ്പോ​​​ൾ കൊ​​​ല്ല​​​ത്തു 11 ഉം ​​​കോ​​​ട്ട​​​യ​​​ത്തു പ​​​ത്തും ബ​​​സു​​​ക​​​ളു​​​ണ്ട്. ക​​​ണ്‍​സ്യൂ​​​മ​​​ർ​​​ഫെ​​​ഡി​​​ന്‍റെ ആ​​​സ്ഥാ​​​നം സ്ഥി​​​തി ചെ​​​യ്യു​​​ന്ന എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ ഒ​​​ന്നു പോ​​​ലു​​​മി​​​ല്ലെ​​​ന്ന​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു വി​​​വരാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജു വാ​​​ഴ​​​ക്കാ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സം​​​സ്ഥാ​​​ന​​​ത്തു 11 റീ​​​ജ​​​ണു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണു മൊ​​​ബൈ​​​ൽ ത്രി​​​വേ​​​ണി സ്റ്റോ​​​റു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.