ല​​ക്ഷ്യം ലോ​​ക​​ക​​പ്പ് ; ഇ​​ന്ത്യ - ഓ​​സ്ട്രേ​​ലി​​യ ആ​​ദ്യ ട്വ​​ന്‍റി-20 ഇ​​ന്ന്
ല​​ക്ഷ്യം ലോ​​ക​​ക​​പ്പ് ; ഇ​​ന്ത്യ - ഓ​​സ്ട്രേ​​ലി​​യ ആ​​ദ്യ ട്വ​​ന്‍റി-20 ഇ​​ന്ന്
Sunday, February 24, 2019 12:19 AM IST
വി​​ശാ​​ഖ​​പ​​ട്ട​​ണം: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള അ​​വ​​സാ​​ന മി​​നു​​ക്കു​​പ​​ണി മു​​ന്നി​​ൽ​​ക്ക​​ണ്ട് ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ന് മു​​ത​​ൽ മു​​ഖാ​​മു​​ഖ​​മി​​റ​​ങ്ങു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ലെ ആ​​ദ്യ ട്വ​​ന്‍റി-20​​ക്ക് ഇ​​ന്ന് രാ​​ത്രി 7.30ന് ​​വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ടോ​​സ്. പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് ട്വ​​ന്‍റി-20 ആ​​ണ് ഉ​​ള്ള​​ത്. തു​​ട​​ർ​​ന്ന് അ​​ഞ്ച് ഏ​​ക​​ദി​​ന​​ങ്ങ​​ളും ന​​ട​​ക്കും. മാ​​ർ​​ച്ച് ര​​ണ്ട് മു​​ത​​ലാ​​ണ് ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ.

ഇം​​ഗ്ല​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​മാ​​ണ് ഈ ​​പ​​ര​​ന്പ​​ര. ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ങ്കി​​ലും ലോ​​ക​​ക​​പ്പി​​നു മു​​ന്പ് ടീ​​മി​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​ത്തി​​ന് ഇ​​തും ഘ​​ട​​ക​​മാ​​കു​​മെ​​ന്ന​​ത് പോ​​രാ​​ട്ട​​ത്തി​​ന്‍റെ ചൂ​​ട് വ​​ർ​​ധി​​പ്പി​​ക്കും. ഏ​​ക​​ദി​​ന​​ത്തി​​നു മു​​ന്പ് ഡെ​​ത്ത് ഓ​​വ​​റു​​ക​​ളി​​ലെ​​യും ബാ​​റ്റിം​​ഗി​​ലെ​​യും മൂ​​ർ​​ച്ച കൂ​​ട്ടാ​​ൻ ട്വ​​ന്‍റി-20 മ​​ത്സ​​രം സ​​ഹാ​​യ​​ക​​മാ​​കു​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ അ​​ഭി​​പ്രാ​​യം.


ബി​​ഗ്ബാ​​ഷ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഓ​​സീ​​സ് താ​​ര​​ങ്ങ​​ളെ​​ത്തു​​ന്ന​​ത്. സ്വ​​ന്തം നാ​​ട്ടി​​ൽ​​വ​​ച്ച് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നേ​​റ്റ മാ​​ന​​ഹാ​​നി​​ക്ക് പ​​ക​​രം വീ​​ട്ടു​​ക​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ്ര​​ഥ​​മ ല​​ക്ഷ്യം. ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യാ​​കു​​ക​​യും ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ൾ അ​​വ​​ർ ഇ​​ന്ത്യ​​ക്കു മു​​ന്നി​​ൽ അ​​ടി​​യ​​റ​​വ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

മ​​ധ്യ​​നി​​ര ബാ​​റ്റിം​​ഗ് പ​​രു​​വ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ​​യും സി​​ദ്ധാ​​ർ​​ഥ് കൗ​​ളും ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​വ​​സാ​​ന പ​​തി​​നൊ​​ന്നി​​ൽ ക​​ളി​​ച്ചേ​​ക്കി​​ല്ല. മ​​ധ്യ​​നി​​ര​​യി​​ൽ ഋ​​ഷ​​ഭ് പ​​ന്ത്, കെ.​​എ​​ൽ. രാ​​ഹു​​ൽ എ​​ന്നി​​വ​​രി​​ലൊ​​രാ​​ൾ ഇ​​റ​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. നെ​​റ്റ്സി​​ൽ ഇ​​രു​​വ​​രും ദി​​നേ​​ഷ് കാ​​ർ​​ത്തി​​ക്കി​​നു മു​​ന്പ് പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.