കിംഗ്സ് ചെന്നൈ
Sunday, March 24, 2019 1:26 AM IST
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 12-ാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഏഴു വി​ക്ക​റ്റി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ തോ​ൽ​പ്പി​ച്ചു. 71 റ​ൺ​സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ചെ​ന്നൈ 17.4 ഓ​വ​റി​ൽ മൂന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി ലക്ഷ്യം നേടി.

ബാ​റ്റ്സ്മാ​ൻ​മാ​ർ മോ​ശ​മാ​യ​പ്പോ​ൾ ബൗ​ള​ര്‍​മാ​രു​ടെ പ്ര​ക​ട​നം ആ​വേ​ശം നി​റ​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​രം മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ന​യി​ക്കു​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സും വി​രാ​ട് കോ​ഹ് ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രു​മാ​യ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ വ​ലി​യ പോ​രാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ ചെ​ന്നൈ​യു​ടെ ആ​ധി​പ​ത്യ​ത്തി​നു മു​ന്നി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​ന്‍റെ വി​ധി. ചെ​ന്നൈ​യു​ടെ സ്പി​ന്‍ ബൗ​ളിം​ഗി​ന് മു​ന്നി​ല്‍ ക​ളി​മ​റ​ന്ന ബാം​ഗ്ലൂ​ര്‍ 17.1 ഓ​വ​റി​ല്‍ 70 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഹ​ര്‍ഭ​ജ​ന്‍ സിം​ഗും ഇ​മ്രാ​ന്‍ താ​ഹി​റും മൂ​ന്ന് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ അ​വ​സാ​ന വി​ക്ക​റ്റ് ഡ്വെ​യ്ന്‍ ബ്രാ​വോ​യും വീ​ഴ്ത്തി. 29 റ​ണ്‍സെ​ടു​ത്ത പാ​ര്‍ഥി​വ് പ​ട്ടേ​ലാ​ണ് ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ബാ​ക്കി ഒ​രൊ​റ്റ ബാ​റ്റ്‌​സ്മാ​ന്‍മാ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. ഹർഭജനാണ് മാൻ ഓഫ് ദ മാച്ച്.

ടോ​സ് നേ​ടി​യ ചെന്നൈ ഫീ​ല്‍ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ 16 റ​ണ്‍സെ​ത്തി​യ​പ്പോ​ഴേ​ക്കും കോ​ഹ്‌​ലി​യെ ഹ​ര്‍ഭ​ജ​ന്‍ ജ​ഡേ​ജ​യു​ടെ കൈ​യി​ലെ​ത്തി​ച്ചു. മോ​യി​ന്‍ അ​ലി​യെ സ്വ​ന്തം പ​ന്തി​ല്‍ പി​ടി​ച്ചു ഹ​ര്‍ഭ​ജ​ന്‍ പു​റ​ത്താ​ക്കി. എ​ബി ഡി ​വി​ല്യേ​ഴ്‌​സി​ൽ ബാം​ഗ്ലൂ​ര്‍ പ്ര​തീ​ക്ഷവച്ചെ​ങ്കി​ലും ​അതിന് അ​ധി​കം ആ​യു​യി​ല്ലാ​യി​രു​ന്നു. ഹ​ര്‍ഭ​ജ​ന്‍റെ പ​ന്തി​ല്‍ ജ​ഡേ​ജ​യ്ക്ക് ക്യാ​ച്ച് ന​ല്‍കി ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം പു​റ​ത്ത്.

മു​ന്‍നി​ര ത​ക​ര്‍ന്ന​തോ​ടെ മ​ധ്യ​നി​ര​യി​ലാ​യി​രു​ന്നു ബാം​ഗ്ലൂ​രി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍. ഐ​പി​എ​ലി​ല്‍ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഷി​മ്രോ​ണ്‍ ഹെ​റ്റ്‌​മെ​യ​ര്‍ നേ​രി​ട്ട ര​ണ്ടാം പ​ന്തി​ല്‍ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ റ​ണ്‍ഔ​ട്ടാ​യി. ഒ​ര​റ്റ​ത്ത് വി​ക്ക​റ്റ് വീ​ണു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും പാ​ര്‍ഥി​വ് പ​ട്ടേ​ല്‍ ക്രീ​സി​ല്‍ നി​ല്ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, പ​ട്ടേ​ലി​ന് കാ​ര്യ​മാ​യി സ്‌​കോ​ര്‍ ചെ​യ്യാ​നാ​യി​ല്ല.

ര​ണ്ട് റ​ണ്‍സെ​ടു​ത്ത ശി​വം ധൂ​പി​നെ താ​ഹി​ര്‍ ഷെ​യ്ന്‍ വാ​ട്‌​സ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ വ​ന്‍ അ​ടി​ക​ള്‍ ന​ട​ത്താ​ന്‍ കെ​ല്‍പ്പു​ള്ള കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോ​മി​നെ ജ​ഡേ​ജ, ധോ​ണി​യു​ടെ കൈ​യി​ലെ​ത്തി​ച്ച​തോ​ടെ മി​ക​ച്ച സ്‌​കോ​റെ​ന്ന ബാം​ഗ്ലൂ​ര്‍ മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ന്നു. ഗ്രാ​ന്‍ഡ്‌​ഹോം പു​റ​ത്താ​കു​മ്പോ​ള്‍ 50 റ​ണ്‍സാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള വി​ക്ക​റ്റു​ക​ള്‍ വേ​ഗം നി​ലം​പൊ​ത്തി. ന​വ​ദീ​പ് സെ​യ്‌​നി​യേ​യും (2) യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​നേ​യും (4) താ​ഹി​ര്‍ മ​ട​ക്കി. ഒ​രു റ​ണ്ണെ​ടു​ത്ത ഉ​മേ​ഷ് യാ​ദ​വി​നെ ജ​ഡേ​ജ ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി. 29 റ​ണ്‍സു​മാ​യി ചെ​റു​ത്തു​നി​ന്ന പ​ട്ടേ​ലി​നെ കേ​ദാ​ര്‍ ജാ​ദ​വി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ബ്രാ​വോ ബാം​ഗ്ലൂ​രി​ന്‍റെ ഇ​ന്നിം​ഗ്‌​സി​നു തി​ര​ശീ​ല​യി​ട്ടു. ബാം​ഗ്ലൂ​രി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നു ഫോ​റും ഒ​രു സി​ക്‌​സു​മാ​ണ് പി​റ​ന്ന​ത്.


ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റ് വീ​ശി​യ ചെ​ന്നൈ​യ്ക്കു തു​ട​ക്ക​ത്തി​ലേ വ​ന്‍ അ​ടി​ക​ളൊ​ന്നും ന​ട​ത്താ​നാ​യി​ല്ല. എ​ട്ട് റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത ഷെ​യ്ന്‍ വാ​ട്​സ​ണെ യു​സ് വേ​ന്ദ്ര ചാ​ഹ​ല്‍ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി. അ​മ്പാ​ടി റാ​യു​ഡു​വി​നൊ​പ്പം സു​രേ​ഷ് റെ​യ്‌​ന ചേ​ര്‍ന്ന​തോ​ടെ മ​ത്സ​രം ചെ​ന്നൈ​യ്ക്ക് അ​നു​കൂ​ല​മാ​യി. ചെ​ന്നൈ സ്‌​കോ​ര്‍ 40ലെ​ത്തി​യ​പ്പോ​ള്‍ സി​ക്‌​സി​നു ശ്ര​മി​ച്ച റെ​യ്‌​ന ദു​ബെ​യ്ക്കു ക്യാ​ച്ച് ന​ല്കി. മോ​യി​ന്‍ അ​ലി​ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. 28 റൺസ് എടുത്ത റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ജാദവും ജഡേജയും പുറത്താകാതെനിന്നു.

സ്കോർബോർഡ് /റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ര്‍

കോ​ഹ് ലി ​സി ജ​ഡേ​ജ ഹ​ര്‍ഭ​ജ​ന്‍ സിം​ഗ് 6, പ​ട്ടേ​ല്‍ സി ​ജാ​ദ​വ് ബി ​ബ്രാ​വോ 29, അ​ലി സി ​ആ​ന്‍ഡ് ബി ​ഹ​ര്‍ഭ​ജ​ന്‍ സിം​ഗ് 9, ഡി ​വി​ല്യേ​ഴ്‌​സ് സി ​ജ​ഡേ​ജ ബി ​ഹ​ര്‍ഭ​ജ​ന്‍ 9, ഹെ​റ്റ്‌​മെ​യ​ര്‍ റ​ണ്‍ഔ​ട്ട് 0, ദു​ബെ സി ​വാ​ട്‌​സ​ണ്‍ ബി ​താ​ഹി​ര്‍ 2, ഗ്രാ​ന്‍ഡ്‌​ഹോം സി ​ധോ​ണി ബി ​ജ​ഡേ​ജ 4, സെ​യ്‌​നി സി ​വാ​ട്‌​സ​ണ്‍ ബി ​താ​ഹി​ര്‍ 2, ഉ​മേ​ഷ് യാ​ദ​വ് ബി ​ജ​ഡേ​ജ 1, മു​ഹ​മ്മ​ദ് സി​റാ​ജ് നോ​ട്ടൗ​ട്ട് 0, എ​ക്‌​സ്ട്രാ​സ് 4, ആ​കെ 17.1 ഓ​വ​റി​ല്‍ 70ന് ​എ​ല്ലാ​വ​രും പു​റ​ത്ത്

ബൗ​ളിം​ഗ്

ചാ​ഹ​ര്‍ 4-0-17-0, ഹ​ര്‍ഭ​ജ​ന്‍ 4-0-20-3, റെ​യ്‌​ന 1-0-6-0, താ​ഹി​ര്‍ 4-1-9-3, ജ​ഡേ​ജ 4-1-15-2, ബ്രാ​വോ 0.1-0-0-1

ചെന്നൈ സൂപ്പർ കിംഗ്സ്

വാ​ട്‌​സ​ണ്‍ ബി ​ചാ​ഹ​ല്‍ 0, റാ​യു​ഡു ബി ​മു​ഹ​മ്മ​ദ് സി​റാ​ജ് 28, റെ​യ്‌​ന സി ​ദു​ബെ ബി ​അ​ലി 19, ജാ​ദ​വ് 19 നോ​ട്ടൗ​ട്ട്, ജ​ഡേ​ജ 6 നോ​ട്ടൗ​ട്ട്, എ​ക്‌​സ്ട്രാ​സ് 5, ആകെ 17.4 ഓവറിൽ മൂന്നു വിക്കറ്റിന് 71.

ബൗ​ളിം​ഗ്

ചാ​ഹ​ല്‍ 4-1-6-1, സെ​യ്‌​നി 4-0-24-0, അ​ലി 4-0-19-1, യാ​ദ​വ് 3-0-13-0, സി​റാ​ജ് 2-1-5-1, ദുബെ 0.4- 0-3-0

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.