കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് സ്വർണ കി​​​​ലു​​​​ക്കം
കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് സ്വർണ കി​​​​ലു​​​​ക്കം
Sunday, August 7, 2022 12:08 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: ഗോ​​​​ദ​​​​യി​​​​ലും ഇ​​​​ടി​​​​ക്കൂ​​​​ട്ടി​​​​ലും അ​​​​ടി, ത​​​​ട​​​​യു​​​​മാ​​​​യി താ​​​​ര​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ക്ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ൽ സ്വർണ കി​​​​ലു​​​​ക്കം. ഗു​​​​സ്തി പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​ന​​​​ം ത​​​​ന്നെ മൂ​​​​ന്നു സ്വ​​​​ർ​​​​ണ​​​​വും ഒ​​​​രു വെ​​​​ള്ളി​​​​യും ര​​​​ണ്ടു വെ​​​​ങ്ക​​​​ല​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഇ​​​​ന്ത്യ, ഗോ​​​​ദ​​​​യി​​​​ലെ ര​​​​ണ്ടാം​​​​ ദി​​​​ന​​​​വും ഹാട്രിക് സ്വർണം നേടി.

ഇ​ന്ന​ലെ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ പു​രു​ഷ​ന്മാ​രു​ടെ ഫ്രീ​സ്റ്റൈ​ൽ 57 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ര​വികു​മാ​ർ ദാ​ഹി​യ, 74 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ന​​​​വീ​​​​ൻ സി​​​​ഗാ​​​​ഹ്, വ​​​​നി​​​​താ ഫ്രീ​​​​സ്റ്റൈ​​​​ൽ 53 കി​​​​ലോ​​​​ഗ്രാമിൽ വി​​​​നേ​​​​ഷ് ഫോ​​​​ഗ​​​​ട്ട് എന്നിവർ സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ടു.

പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​ലി ആ​​​​സാ​​​​ദി​​​​നെ സെ​​​​മി​​​​യി​​​​ൽ 14-4ന് ​​​​ത​​​​ക​​​​ർ​​​​ത്താ​​​​ണ് ര​​​​വി​​​​കു​​​​മാ​​​​ർ ദാ​​​​ഹി​​​​യ 57 കി​​​​ലോ​​​​ഗ്രാം പു​​​​രു​​​​ഷ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സ് വെ​​​​ള്ളി മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വാ​​​​ണ് ര​​​​വി​​​​കു​​​​മാ​​​​ർ.

ബ​​​​ജ്‌രം​​​​ഗ് പു​​​​നി​​​​യ (പു​​​​രു​​​​ഷ ഫ്രീ​​​​സ്റ്റൈ​​​​ൽ 65 കി​​​​ലോ​​​​ഗ്രാം), സാ​​​​ക്ഷി മാ​​​​ലി​​​​ക് (വ​​​​നി​​​​താ ഫ്രീ​​​​സ്റ്റൈ​​​​ൽ 62 കി​​​​ലോ​​​​ഗ്രാം), ദീ​​​​പ​​​​ക് പുനി​​​​യ (പു​​​​രു​​​​ഷ ഫ്രീ​​​​സ്റ്റൈ​​​​ൽ 86 കി​​​​ലോ​​​​ഗ്രാം) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗു​​​​സ്തി​​​​യു​​​​ടെ ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് സ്വ​​​​ർ​​​​ണം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

പൂ​​​​ജ ഗെ​​​​ലോ​​​​ട്ട് (വ​​​​നി​​​​താ ഫ്രീ​​​​സ്റ്റൈ​​​​ൽ 50 കി​​​​ലോ​​​​ഗ്രാം), പൂ​​​​ജ സി​​​​ലാ​​​​ഗ് (വ​​​​നി​​​​താ ഫ്രീ​​​​സ്റ്റൈ​​​​ൽ 76 കി​​​​ലോ​​​​ഗ്രാം), ദീ​​​​പ​​​​ക് നെ​​​​ഹ്റ (പു​​​​രു​​​​ഷ ഫ്രീ​​​​സ്റ്റൈ​​​​ൽ 97 കി​​​​ലോ​​​​ഗ്രാം) എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ വെ​​​​ങ്ക​​​​ലമെ​​​​ഡ​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും യോ​​​​ഗ്യ​​​​ത സ്വ​​​​ന്ത​​​​മാ​​​​ക്കി.


റിം​​​​ഗി​​​​ൽ മെ​​​​ഡ​​​​ൽ

ബോ​​​​ക്സിം​​​​ഗ് റിം​​​​ഗി​​​​ൽനി​​​​ന്നും ഇ​​​​ന്ത്യ​​​​ക്ക് ശു​​​​ഭ​​​​സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് ഏ​​​​ഴ് മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നീ​​​​തു ഘ​​​​ൻ​​​​ഘാ​​​​സ്, നി​​​​ഖാ​​​​ത് സ​​​​റീ​​​​ൻ, അ​​​​മി​​​​ത് പ​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്ക് മു​​​​ന്നേ​​​​റി. ഫൈ​​​​ന​​​​ലു​​​​ക​​​​ൾ ഇ​​​​ന്ന് അരങ്ങേറും.

പു​​​​രു​​​​ഷ 51 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് അ​​​​മി​​​​ത് പ​​​​ങ്ക​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്. സെ​​​​മി​​​​യി​​​​ൽ സാം​​​​ബി​​​​യ​​​​യു​​​​ടെ പാ​​​​ട്രി​​​​ക് ചി​​​​ന്യെ​​​​ന്പ​​​​യെ 5-0ന് ​​​​അ​​​​മി​​​​ത് ഇ​​​​ടി​​​​ച്ചി​​​​ട്ടു. വ​​​​നി​​​​താ 48 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന നീ​​​​തു, സെ​​​​മി​​​​യി​​​​ൽ കാ​​​​ന​​​​ഡ​​​​യു​​​​ടെ ധി​​​​ലോ​​​​ണി​​​​നെ ഇ​​​​ടി​​​​ച്ചി​​​​ട്ടു. 50 കി​​​​ലോ​​​​ഗ്രാ​​​​മി​​​​ൽ പോ​​​​രാ​​​​ടു​​​​ന്ന നീ​​​​ഖാ​​​​ത് സ​​​​റീ​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ സ്റ്റ​​​​ബ്‌​​​ലി​​​​യെ​​​​ സെ​​​​മി​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ത്തു.

അ​​​​തേ​​​​സ​​​​മ​​​​യം, ജെ​​​​യ്സ്മി​​​​ൻ ലം​​​​ബോ​​​​റി​​​​യ സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട് വെ​​​​ങ്ക​​​​ലംകൊ​​​​ണ്ടു​​ തൃ​​​​പ്തി​​​​പ്പെ​​​​ട്ടു. ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ജീ​​​​മ റി​​​​ച്ചാ​​​​ർ​​​​ഡ്സ​​​​ണി​​​​നോ​​​​ടാ​​​​ണ് ജെ​​​​യ്സ്മി​​​​ൻ തോറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.