കൊച്ചി: ഈ മാസം 20 മുതൽ മേയ് ഒന്നു വരെ മഹാരാഷ്ട്രയിലെ കോലാപ്പുരിൽ നടക്കുന്ന ദേശീയ ജൂണിയർ വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാസർഗോഡുനിന്നുള്ള പ്രതിരോധ താരം ആര്യശ്രീ നയിക്കും.
ടീം:- ഗോൾകീപ്പർമാർ:വി. ആരതി (കോഴിക്കോട്), എസ്. ജിജിന വേണു (കാസർഗോഡ്), എസ്. കൃഷ്ണ (വയനാട്). പ്രതിരോധം: ഡി. അനാമിക, വിസ്മയ രാജ്, പി. തീർഥലക്ഷ്മി (കോഴിക്കോട്), കെ. സാന്ദ്ര (കണ്ണൂർ), എം.ബി. ഭാനുപ്രിയ, ബി.ആർ. ജൈത്ര (തിരുവനന്തപുരം). മധ്യനിര: എം.അഞ്ജിത, പി. മാളവിക (കാസർഗോഡ്), നന്ദൻ കൃഷ്ണൻ, കെ.എസ്. സജിത (തിരുവനന്തപുരം), വി. ആര്യ (കോഴിക്കോട്). മുന്നേറ്റം: സി.എ. പ്രിസ്റ്റി, മേഘ്ന, എ. ശ്രീലക്ഷ്മി (കോഴിക്കോട്), ഒ.പി. കൃഷ്ണേന്ദു, സോണിയ ജോസ് (കണ്ണൂർ). അൻവർ സാദത്ത് (മലപ്പുറം) ആണ് ടീമിന്റെ മുഖ്യപരിശീലകൻ. എസ്. രേഖ ടീം മാനേജരും ജീന സൂസൻ ഫിലിപ്പ് ടീം ഫിസിയോയുമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.