ലക്ഷദ്വീപ് ചരക്ക് നീക്കം മംഗലാപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്രം
Friday, August 6, 2021 12:19 AM IST
ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള ച​ര​ക്ക് നീ​ക്കം ബേ​പ്പൂ​രി​ൽ നി​ന്നു മം​ഗ​ലാ​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര തു​റ​മു​ഖമ​ന്ത്രി സ​ർ​ബാ​ന​ന്ദ സോനാ​വാ​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി​ക്ക് ലോ​ക്സ​ഭ​യി​ൽ മ​റു​പ​ടി ന​ൽ​കി.

അ​ടു​ത്തി​ടെ ല​ക്ഷ​ദ്വീ​പി​ലു​ണ്ടാ​യി​രു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബേ​പ്പൂ​രി​ൽ നി​ന്നു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം മം​ഗ​ലാ​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന അ​നൗ​ദ്യോ​ഗി​ക വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യ​താ​ണ് മ​ന്ത്രി.

കേ​ന്ദ്രസ​ർ​ക്കാ​രി​ന് മു​ൻ​പാ​കെ ബേ​പ്പൂ​ർ പോ​ർ​ട്ടി​ലെ ക്യാ​പി​റ്റ​ൽ ഡ്ര​ഡ്ജിം​ഗ്, കോ​സ്റ്റ​ൽ ബെ​ർ​ത്ത് വി​ക​സ​നം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി നി​ർ​ദ്ദേ​ശം പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്നും തു​റ​മു​ഖ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.