പണനയം കാത്ത് വിപണി; ഓഹരി സൂചികകൾ കയറി
പണനയം കാത്ത് വിപണി; ഓഹരി സൂചികകൾ കയറി
Tuesday, October 3, 2017 11:32 AM IST
മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം ഇ​ന്നു പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ഓ​ഹ​രി​വി​പ​ണി ഉ​ത്സാ​ഹം പ്ര​ക​ടി​പ്പി​ച്ചു. സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ത​ര​ക്കേ​ടി​ല്ലാ​ത്ത ഉ​യ​ർ​ച്ച കു​റി​ച്ചു.​ റീ​പോ നി​ര​ക്ക് പോ​ലു​ള്ള അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് മാ​റ്റം വ​രു​ത്തി​ല്ലെ​ന്നാ​ണു ക​ന്പോ​ള​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഡി​സം​ബ​റി​ൽ റീ​പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​യ്ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. വി​ല​ക്ക​യ​റ്റ​ത്തോ​ത് ഇ​നി​യും കൂ​ടു​മെ​ന്ന​താ​ണ് നി​ര​ക്ക് ഇ​പ്പോ​ൾ കു​റ​യ്ക്കി​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​നു കാ​ര​ണം.

എ​ന്നാ​ൽ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ത്തോ​ത് അ​ടു​ത്ത ര​ണ്ടു ത്രൈ​മാ​സം കൂ​ടി താ​ഴു​മെ​ന്ന ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്. ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​ന്‍റെ​യും ജി​എ​സ്ടി ന​ട​പ്പാ​ക്ക​ലി​ന്‍റെ​യും ആ​ഘാ​തം കു​റേ​ക്കാ​ലം​കൂ​ടി തു​ട​രു​മെ​ന്നാ​ണു നി​രീ​ക്ഷ​ക​മ​തം. ജി​ഡി​പി വ​ള​ർ​ച്ച ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം 6.9 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നു ഫി​ച്ച് റേ​റ്റിം​ഗ്സ് ക​ഴി​ഞ്ഞ ദി​വ​സം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം 7.1 ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്. 6.4 ശ​ത​മാ​ന​ത്തി​ലേ​ക്കു വ​ള​ർ​ച്ച താ​ഴു​മെ​ന്നു പ്ര​വ​ചി​ച്ച സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ട്. റീ​പോ​നി​ര​ക്ക് കാ​ര്യ​മാ​യി കു​റ​ച്ചി​ല്ലെ​ങ്കി​ൽ വ​ള​ർ​ച്ച ഇ​ടി​യു​മെ​ന്നാ​ണു വാ​ണി​ജ്യ-​വ്യ​വ​സാ​യ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്.​ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 213.66 പോ​യി​ന്‍റ് ക​യ​റി 31,497.38 ലും ​നി​ഫ്റ്റി 70.9 പോ​യി​ന്‍റ് ക​യ​റി 9859.5ലും ​ക്ലോ​സ് ചെ​യ്തു.​അ​മേ​രി​ക്ക​ൻ ഡോ​ള​റി​നു വി​ല​കൂ​ടി. 21.5 പൈ​സ ക​യ​റി 65.49 ലെ​ത്തി.​


പെ​ട്രോ​ളി​നും ഡീ​സ​ലി​നും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച​ത് വി​ല​ക്ക​യ​റ്റം കു​റ​യാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും ഓ​ഹ​രി വി​പ​ണി​യെ നി​രാ​ശ​പ്പെ​ടു​ത്തും. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ക​മ്മി​ല​ക്ഷ്യം പാ​ലി​ക്കാ​ൻ പ​റ്റാ​തെ വ​രു​മെ​ന്ന ആ​ശ​ങ്ക പ​ല​ർ​ക്കു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.