ജിഎസ്ടി ഇനി ഓഫ്‌ലൈനായും ഫയൽ ചെയ്യാം
ജിഎസ്ടി ഇനി ഓഫ്‌ലൈനായും  ഫയൽ ചെയ്യാം
Saturday, November 4, 2017 1:22 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്സ് ആ​ൻ​ഡ് സ​ർ​വീ​സ് ടാ​ക്സ് നെ​റ്റ്‌​വ​ർ​ക്കി​ലെ (ജി​എ​സ്ടി​എ​ൻ) അ​പ​ാകതക​ൾ മൂ​ലം ജി​എ​സ്ടി ഫ​യ​ലിം​ഗ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ജി​എ​സ്ടി​ആ​ർ-4​ന്‍റെ ഓ​ഫ്‌​ലൈ​ൻ വേ​ർ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. ജി​എ​സ്ടി പോ​ർ​ട്ട​ലി​ൽ​ത്ത​ന്നെ ഇ​തു ല​ഭി​ക്കും. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് പു​തി​യ സൗ​ക​ര്യം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​എ​സ്ടി പോ​ർ​ട്ട​ലി​ൽ​നി​ന്ന് ജി​എ​സ്ടി​ആ​ർ-4 ഓ​ഫ്‌​ലൈ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് ഡാ​റ്റ ന​ല്കി​യ​ശേ​ഷം അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ മ​തി. പു​തി​യ സൗ​ക​ര്യം അ​നു​സ​രി​ച്ച് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്പോ​ൾ മാ​ത്ര​മേ ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ആ​വ​ശ്യം വ​രു​ന്നു​ള്ളൂ എ​ന്ന് ജി​എ​സ്ടി​എ​ൻ സി​ഇ​ഒ പ്ര​കാ​ശ് കു​മാ​ർ അ​റി​യി​ച്ചു.


പു​തി​യ വേ​ർ​ഷ​നി​ൽ നി​കു​തിദാ​യ​ക​ർ​ക്ക് അ​വ​സാ​ന തു​ക പ​രി​ശോ​ധി​ക്കാ​നും റി​ട്ടേ​ൺ പി​ന്നീ​ടു​ള്ള ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി സേ​വ് ചെ​യ്തു സൂ​ക്ഷി​ക്കാ​നും ക​ഴി​യും. പൂ​ർ​ണ​മാ​യും തൃ​പ്തി​പ്പെ​ട്ടാ​ൽ മാ​ത്രം പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ മ​തി​യെ​ന്നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.
ജി​എ​സ്ടി പോ​ർ​ട്ട​ലി​ൽ ഓ​ഫ്‌​ലൈ​ൻ ടൂ​ൾ ല​ഭ്യ​മാ​ണ്. ഇ​ത് നി​കു​തിദാ​യ​ക​ർ​ക്കും ടാ​ക്സ് ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ർ​ക്കും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യു​മാ​വാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.