റോയൽ എൻഫീൽഡിന് 650 സിസി ഇരട്ട സിലിണ്ടർ എൻജിൻ
റോയൽ എൻഫീൽഡിന്  650 സിസി ഇരട്ട സിലിണ്ടർ എൻജിൻ
Monday, November 6, 2017 1:40 PM IST
ലെ​സ്റ്റ​ർ​ഷ​യ​ർ: ആ​ദ്യ ആ​ധു​നി​ക ഇ​ര​ട്ടസി​ലി​ണ്ട​ർ എ​ൻ​ജി​ൻ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇം​ഗ്ല​ണ്ടി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ ലെ​സ്റ്റ​ർ​ഷ​യ​റി​ൽ തു​ട​ങ്ങി​യ ക​മ്പ​നി​യു​ടെ പു​തി​യെ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​ലാ​യി​രു​ന്നു അ​വ​ത​ര​ണം. 650 സി​സി, എ​യ​ർ കൂ​ൾ​ഡ്, പാ​ര​ല​ൽ ട്വി​ൻ എ​ൻ​ജി​ൻ ക​മ്പ​നി​യു​ടെ പു​തി​യ ത​ല​മു​റ മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് ക​രു​ത്തേ​കും.

ക​മ്പ​നി​യി​ൽ​നി​ന്ന് പു​തി​യ എ​ൻ​ജി​നു​മാ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള മോ​ഡ​ലു​ക​ളെ ഇ​റ്റ​ലി​യി​ൽ ഇ​ന്നു തു​ട​ങ്ങു​ന്ന മി​ലാ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഷോ​യി​ൽ അ​വ​ത​രി​പ്പി​ക്കും. പ​വ​റും ടോ​ർ​ക്കും ബാ​ല​ൻ​സ് ചെ​യ്യു​ന്ന വി​ധ​​ത്തി​ലാ​ണ് പു​തി​യ എ​ൻ​ജി​ന്‍റെ രൂ​പ​ക​ല്പ​നയെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. അ​നാ​യാ​സം ഗി​യ​ർ ഷി​ഫ്റ്റിം​ഗ് സാ​ധ്യ​മാ​കു​ക​യും ചെ​യ്യും. കൂ​ടാ​തെ, കു​റ​ഞ്ഞ ആ​ർ​പി​എ​മ്മി​ൽ കൂ​ടു​ത​ൽ പ​വ​റും ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പു​തി​യ ട്വി​ൻ സി​ലി​ണ്ട​ർ എ​ൻ​ജി​നു ക​ഴി​യും. 47 ബി​എ​ച്ച്പി പ​വ​റി​ൽ 52 എ​ൻ​എം ടോ​ർ​ക്ക് ആ​ൺ എ​ൻ​ജി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.


ക്രോം ​ഫി​നീ​ഷിം​ഗി​ൽ ക്ലാ​സി​ക് സ്റ്റൈ​ലി​ലാ​ണ് എ​ൻ​ജി​ന്‍റെ രൂ​പ​ഘ​ട​ന. കൂ​ളിം​ഗ് ചി​റ​കു​ക​ൾ​ക്കൊ​പ്പം ര​ണ്ട് എ​ക്സ്ഹോ​സ്റ്റ്സ് പൈ​പ്പു​ക​ളു​മു​ണ്ട്. പാ​ര​ല​ൽ ട്വി​ൻ സി​ലി​ണ്ട​ർ എ​ൻ​ജി​നു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ ഈ ​മാ​സം 18നു ​ന​ട​ക്കു​ന്ന റൈ​ഡ​ർ മാ​നി​യ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.