പ്രീമിയം ബൈക്കുകൾക്ക് പ്രത്യേക ഷോറൂമൊരുക്കുമെന്നു ഹീറോ
Wednesday, November 8, 2017 1:45 PM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹീ​റോ മോ​ട്ടോ കോ​ർ​പ്പ് പ്രീ​മി​യം ബൈ​ക്കു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഷോ​റൂം ഒ​രു​ക്കു​ന്നു. 150 സി​സി​ക്കു മു​ക​ളി​ലു​ള്ള ബൈ​ക്കു​ക​ളാ​ണ് പ്രീ​മി​യം ചാ​ന​ലി​ലൂ​ടെ വി​ൽ​ക്കു​ന്ന​ത്.

സ്പ്ലെ​ൻ​ഡ​ർ, എ​ച്ച്എ​ഫ് ഡീ​ല​ക്സ്, ഗ്ലാ​മ​ർ തു​ട​ങ്ങി​യ ക​മ്യൂ​ട്ട​ർ ബൈ​ക്കു​ക​ൾ മു​ത​ൽ പെ​ർ​ഫോ​മ​ൻ​സ് ബൈ​ക്കു​ക​ൾ വ​രെ​യു​ള്ള ക​മ്പ​നി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​രേ ഷോ​റൂ​മു​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വി​ൽ​ക്കു​ന്ന​ത്.


പ്രീ​മി​യം ബൈ​ക്കു​ക​ൾ വാ​ങ്ങു​ന്ന​വ​രും 100 സി​സി ബൈ​ക്കു​ക​ൾ വാ​ങ്ങു​ന്ന​വ​രും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. അ​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ഹീ​റോ മോ​ട്ടോ കോ​ർ​പ് ചെ​യ​ർ​മാ​നും എം​ഡി​യും സി​ഇ​ഒ​യു​മാ​യ പ​വ​ൻ മു​ൻ​ജാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.