വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ച് ടാ​റ്റ
Tuesday, December 5, 2017 2:11 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ച്ച് ടാ​​​​റ്റ. വ​​​​ർ​​​​ഷാ​​​​വ​​​​സാ​​​​ന വി​​​​ല്പ​​​​ന ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ന​​​​ട​​​​പ​​​​ടി. കാ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ച്ച​​​​തി​​​​നൊ​​​​ടൊ​​​​പ്പം ഒ​​​​രു രൂ​​​​പ​​​​യു​​​​ടെ ഡൗ​​​​ണ്‍ പേ​​​​മെ​​​​ന്‍റ് സൗ​​​​ക​​​​ര്യ​​​​വും ക​​​​ന്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഹെ​​​​ക്സ​​​​യു​​​​ടെ എ​​​​ക്സ് ഷോ​​​​റൂം വി​​​​ല​​​​യി​​​​ൽ 78,000 രൂ​​​​പ​​​​യു​​​​ടെ കി​​​​ഴി​​​​വാ​​​​ണ് ക​​​​ന്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ടി​​​​ഗോ​​​​യ്ക്ക് 26,000 രൂ​​​​പ​​​​യും ടി​​​​ഗോ​​​​റി​​​​ന് 32,000 രൂ​​​​പ​​​​യും കു​​​​റ​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​ഫാ​​​​രി​​​​ക്കാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ല​​​​ക്കു​​​​റ​​​​വ്; ഒ​​​​രു ല​​​​ക്ഷം രൂ​​​​പ.​​​​സെ​​​​സ്റ്റി​​​​ന് 68,000 രൂ​​​​പ​​​​യു​​​​ടെ കു​​​​റ​​​​വും ടാ​​​​റ്റ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.