സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു പു​ര​സ്കാ​രം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു പു​ര​സ്കാ​രം
Friday, December 29, 2017 5:24 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ മി​​​റ​​​ർ പ്ല​​​സ് ആ​​​പ്പി​​​ലെ നൂ​​​ത​​​ന​​​മാ​​​യ "ഡി​​​ജി​​​റ്റ​​​ൽ ഇ-​​​ലോ​​​ക്ക്' സം​​​വി​​​ധാ​​​ന​​​ത്തി​​​ന് അ​​​ഞ്ചാ​​​മ​​​ത് "പാ​​​ൻ ഐ​​​ഐ​​​എം വേ​​​ൾ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ്സ് 2017'ൽ ​​​പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. ല​​​ക്നോ​​​ ഐ​​​ഐ​​​എമ്മി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബാ​​​ങ്കി​​​ന്‍റെ എ​​​ക്സി​​​ക്യൂട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് (ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) കെ. തോ​​​മ​​​സ് ജോ​​​സ​​​ഫ് ​​​പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഉ​​​പമു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഫ. ദി​​​നേ​​​ഷ് ശ​​​ർ​​​മ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തിൽ എംഎ​​​ച്ച്ആ​​​ർഡി സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. ശ​​​ർ​​​മ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി ജ​​​സ്റ്റീസ് രാ​​​ജേ​​​ഷ് ടാ​​​ണ്ട​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാണ് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ച​​​ത്.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 20 ഐ​​​ഐ​​​എ​​​മ്മു​​​ക​​​ളും (ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ്) ഒ​​​രു​​​മി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക പ​​​രി​​​പാ​​​ടി​​​യാ​​​ണ് പാ​​​ൻ- ​ഐ​​​ഐ​​​എം വേ​​​ൾ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്. ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും നീ​​​തി ആ​​​യോ​​​ഗി​​​ന്‍റെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണു കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ അ​​​ഞ്ചാ​​​മ​​​ത് എ​​​ഡി​​​ഷ​​​നി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി "പാ​​​ൻ-​​​ഐ​​​ഐ​​​എം വേ​​​ൾ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്ത്യ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ്സ്' എ​​​ന്ന പേ​​​രി​​​ൽ പു​​​ര​​​സ്കാ​​​ര വി​​​ഭാ​​​ഗം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഏ​​​റെ ജ​​​ന​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച മി​​​റ​​​ർ പ്ല​​​സ് ആ​​​പ്പി​​​ലെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ് ഡി​​​ജി​​​റ്റ​​​ൽ ഇ-​​​ലോ​​​ക്ക്. ഇ​​​തു​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ അ​​​ക്കൗണ്ടുക​​​ൾ ലോ​​​ക്ക് ചെ​​​യ്യാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.