മും​ബൈ പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ സൗകര്യങ്ങൾ കൊ​ച്ചി​ൻ ഷി​പ്യാ​ഡ് ഏറ്റെടുക്കും
Thursday, January 11, 2018 11:51 PM IST
കൊ​​​ച്ചി: മും​​​ബൈ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റി​​​ന്‍റെ ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും നേ​​​തൃ​​​ത്വ​​​വും കൊ​​​ച്ചി​​​ൻ ഷി​​​പ്യാ​​​ഡ് ഏ​​​റ്റെ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ കൊ​​​ച്ചി​​​ൻ ഷി​​​പ്യാ​​​ഡ് ലി​​​മി​​​റ്റ​​​ഡും മും​​​ബൈ പോ​​​ർ​​​ട്ട് ട്ര​​​സ്റ്റും ഒ​​​പ്പു​​​വ​​​ച്ചു. ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്തി​​​ലെ ഇ​​​ന്ദി​​​ര ക​​​പ്പ​​​ൽ​​​ത്തു​​​റ​​​യി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൊ​​​ച്ചി​​​ൻ ഷി​​​പ്യാ​​​ഡ് ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണം.


ഇ​​​തോ​​​ടെ ഇ​​​ന്ദി​​​ര ഡോ​​​ക്കി​​​ലെ ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​പു​​​ല​​​മാ​​​ക്ക​​​പ്പെ​​​ടും. ഇ​​​തു​​​വ​​​ഴി പ്ര​​​മു​​​ഖ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ മും​​​ബൈ​​​യി​​​ൽ ഷി​​​പ്പ് റി​​​പ്പ​​​യ​​​റിം​​​ഗ് കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​കും. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​കേ​​​ന്ദ്ര​​​മാ​​​യി മും​​​ബൈ​​​യെ ഉ​​​യ​​​ർ​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ലൂ​​​ടെ അ​​​ധി​​​കൃ​​​ത​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...