എച്ച്ഡിഎഫ്സി 11,104 കോടി രൂപ സമാഹരിക്കും
Monday, January 15, 2018 12:54 AM IST
മും​ബൈ: ഹൗ​സിം​ഗ് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ് ലി​മി​റ്റ​ഡ് (എ​ച്ച്ഡി​എ​ഫ്സി) 11,104 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും. കെ​കെ​ആ​ർ, ജി​ഐ​സി, പ്രേം​ജി ഇ​ൻ​വെ​സ്റ്റ് തു​ട​ങ്ങി​യ എ​ച്ച്ഡി​എ​ഫ്സി​യു​ടെ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​ണ് ഫ​ണ്ടിം​ഗ് സ്വീ​ക​രി​ക്കു​ക. നി​ക്ഷേ​പ​ക​ർ​ക്ക് ഷെ​യ​റൊ​ന്നി​ന് 1,725.05 രൂ​പ വ​ച്ച് 6,43,29,882 ഓ​ഹ​രി​ക​ൾ പ​ക​രം ന​ല്കും.


സ​ബ്സി​ഡി​യ​റി സ്ഥാ​പ​ന​മാ​യ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​നു​വേ​ണ്ടി​യും ഹൗ​സിം​ഗ് ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​ൻ​വേ​ണ്ടി​യും 13,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം 19ന് ​എ​ച്ച്ഡി​എ​ഫ്സി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ 8,500 കോ​ടി രൂ​പ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് ഉ​ത്തേ​ജ​ക​മാ​യി ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...