എഴുതിത്തള്ളാന്‌ മാത്രമുള്ള പൊതുമേഖലാ ബാങ്കുകൾ
Monday, February 12, 2018 12:54 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​നം എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ കി​​​ട്ടാ​​​ക്ക​​​ടം 20,339 കോ​​​ടി രൂ​​​പ. 2016-17 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​വ​​​യി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ തു​​​ക​​​യാ​​​ണി​​​ത്. പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളെ​​​ല്ലാം​​​കൂ​​​ടി എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ കി​​​ട്ടാ​​​ക്ക​​​ടം 81,683 കോ​​​ടി രൂ​​​പ വ​​​രും.

2012-13 കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​വ​​​ലം 27,231 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യി​​​രു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​തി​​​ൽ മൂ​​​ന്നു മ​​​ട​​​ങ്ങ് വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.
2013-14ൽ 34,409 ​​​കോ​​​ടി, 2014-15ൽ 49,018 ​​​കോ​​​ടി, 2015-16ൽ 57,585 ​​​കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​ത്.


എ​​​സ്ബി​​​ഐ കൂ​​​ടാ​​​തെ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് 9,205 കോ​​​ടി രൂ​​​പ, ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ 7,346 കോ​​​ടി രൂ​​​പ, ക​​​ന​​​റ ബാ​​​ങ്ക് 5,545 കോ​​​ടി രൂ​​​പ, ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ 4,348 കോ​​​ടി രൂ​​​പ എ​​​ഴു​​​തി​​​ത്ത​​​ള്ളി.

ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ആ​​​റു മാ​​​സം പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ 53,625 കോ​​​ടി രൂ​​​പ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യി​​​ട്ടു​​​ണ്ട്. റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 21 പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളി​​ൽ ഒ​​ന്പ​​ത് എ​​ണ്ണ​​ത്തി​​ന്‍റെ ആ​​കെ നി​​ഷ്ക്രി​​യ ആ​​സ്തി ആ​​കെ വാ​​യ്പ​​യു​​ടെ 15 ശ​​ത​​മാ​​നം വ​​രും. മ​​റ്റ് 15 പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളു​​ടെ നി​​ഷ്ക്രി​​യ ആ​​സ്തി 12 ശ​​ത​​മാ​​ന​​വും.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...