ഇ​​ന്ത്യ​​യെ പ​​രി​​ഹ​​സി​​ച്ച് ട്രം​​പ്; കൂടെ ഭീഷണിയും
Thursday, February 15, 2018 12:54 AM IST
വാ​​ഷിം​​ഗ്ട​​ണ്‍: ഹാ​​ർ​​ലി ഡേ​​വി​​ഡ്സ​​ണ്‍ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളി​​ന് ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്കം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ​​യെ പ​​രി​​ഹ​​സി​​ച്ച് അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന വ​​ലി​​യ ബ്രാ​​ൻ​​ഡ് മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളി​​ന് 50 ശ​​ത​​മാ​​നം വ​​രെ തീ​​രു​​വ കു​​റ​​ച്ചി​​ട്ടും വ​​ലി​​യ തു​​ക ചെ​​ല​​വാ​​കു​​ന്ന​​ത് അ​​ന്യാ​​യ​​മാ​​ണെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞു.

സ്റ്റീ​​ൽ ക​​ന്പ​​നി​​ക​​ളു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യ്ക്കി​​ടെ​​യാ​​ണ് ട്രം​​പ് രൂ​​ക്ഷ​​മാ​​യ ഭാ​​ഷ​​യി​​ൽ വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ച​​ത്. 75 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന നി​​കു​​തി 50 ശ​​ത​​മാ​​ന​​മാ​​ക്കി ഇ​​ന്ത്യ കു​​റ​​ച്ചെ​​ങ്കി​​ലും അ​​ത് അ​​പ​​ര്യാ​​പ്ത​​മാ​​ണെ​​ന്നാ​​ണ് ട്രം​​പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ.

പ​​ല രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്ന് വാ​​ഹ​​ന​​ങ്ങ​​ൾ ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്നു​​ണ്ട്. അ​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​മു​​ണ്ട്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​യി​​ലേ​​ത് അ​​ന്യാ​​യ​​മാ​​ണ്. ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​യു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ചും ട്രം​​പ് പേ​​രു പ​​റ​​യാ​​തെ വി​​മ​​ർ​​ശി​​ച്ചു. മാ​​ന്യ​​നാ​​യ ഒ​​രാ​​ൾ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് എ​​ന്നെ വി​​ളി​​ച്ചി​​രു​​ന്നു. 75 ശ​​ത​​മാ​​നം ആ​​യി​​രു​​ന്ന ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്കം 50 ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​ത്.


ഇ​​ന്ത്യ​​ൻ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ൾ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​തി​​ന് ഇ​​പ്പോ​​ൾ നി​​കു​​തി ഈ​​ടാ​​ക്കാ​​റി​​ല്ല. ഇ​​ങ്ങ​​നെ​​യാ​​ണെ​​ങ്കി​​ൽ നി​​കു​​തി ഈ​​ടാ​​ക്കും. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ​​ര​​സ്പ​​രം പൊ​​രു​​ത്ത​​പ്പെ​​ടു​​ന്ന ഒ​​രു നി​​കു​​തി​​യാ​​ണ് വേ​​ണ്ട​​ത്. ഇ​​ന്ത്യ​​യെ ഞാ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യ​​ല്ല. ജ​​ന​​ങ്ങ​​ൾ ഇ​​ത് എ​​ങ്ങ​​നെ സ​​മ്മ​​തി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് ഞാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. ഇ​​ത് അ​​ന്യാ​​യ​​മാ​​യ നി​​കു​​തി​​യാ​​ണെ​​ന്നു പ​​റ​​യാ​​തെ​​വ​​യ്യ- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

നി​​കു​​തി 50 ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ച​​പ്പോ​​ൾ വ​​ലി​​യ ബ്രാ​​ൻ​​ഡു​​ക​​ളാ​​യ ഹാ​​ർ​​ലി ഡേ​​വി​​ഡ്സ​​ൺ, ട്ര​​യം​​ഫ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ വി​​ല കു​​റ​​ഞ്ഞി​​രു​​ന്നു. നേ​​ര​​ത്തെ 800 സി​​സി​​യി​​ൽ താ​​ഴെ​​യു​​ള്ള മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ൾ​​ക്ക് 60 ശ​​ത​​മാ​​ന​​വും 800 സി​​സി​​യി​​ൽ കൂ​​ടി​​യ​​വ​​യ്ക്ക് 75 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു നി​​കു​​തി. ഈ ​​മാ​​സം 12നാ​​ണ് സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് എ​​ക്സൈ​​സ് ആ​​ൻ​​ഡ് ക​​സ്റ്റം​​സ് മേ​​ൽ​​പ്പ​​റ​​ഞ്ഞ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​കു​​തി 50 ശ​​ത​​മാ​​ന​​മാ​​ക്കി കു​​റ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.