ചന്ദ്രയാൻ ഏപ്രിലിൽ കുതിക്കും, ലക്ഷ്യം ദക്ഷിണധ്രുവം
Sunday, February 18, 2018 12:39 AM IST
ന്യൂഡൽഹി: 2008ലെ ​വി​ജ​യ​ദൗ​ത്യം പി​ന്തു​ട​രാ​ൻ ഇ​ന്ത്യ​ൻ ബഹി​രാ​കാ​ശ ഗ​വേ​ഷ​ണ സംഘടന (ഇ​സ്രോ) വീ​ണ്ടും ത​യാ​ർ. ച​ന്ദ്ര​യാ​ൻ ര​ണ്ട് ച​രി​ത്ര​മാ​വ​ർ​ത്തി​ക്കാ​ൻ ഏ​പ്രി​ലി​ൽ കു​തി​ച്ചു​യ​രും. മാ​ർ​ച്ചി​ൽ ദൗ​ത്യം ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഏ​പ്രി​ലി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗാ​ണ് ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​സ്രോ​യു​ടെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള ഈ ​ര​ണ്ടാം ദൗ​ത്യം വി​ജ​യ​ക​ര​മാ​യാ​ൽ ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നെ എ​ത്തി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാം ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ ഒ​രു റോ​വ​ർ ഇ​റ​ക്കു​ക​യാ​ണ് ഇ​സ്രോ​യു​ടെ ല​ക്ഷ്യം. ആ​ദ്യ ദൗ​ത്യ​ത്തെ അ​പേ​ക്ഷി​ച്ച് ഓ​ർ​ബി​റ്റ​ർ, ലാ​ൻ​ഡ​ർ, റോ​വ​ർ എ​ന്നി​വ ഇ​ത്ത​വണ​യു​ണ്ട്.
ല​ക്ഷ​ക്ക​ണ​ക്കി​നു വ​ർ​ഷം മു​ന്പ് രൂ​പ​പ്പെ​ട്ട പാ​റ​ക്കെ​ട്ടു​ക​ളു​ള്ള സ്ഥ​ല​ത്താ​ണ് റോ​വ​റി​നെ ഇ​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. വ​ള​രെ പ​ഴ​ക്ക​മു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​യ​തി​നാ​ൽ പ്ര​പ​ഞ്ചോ​ത്പ​ത്തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ളെ​ന്ന് ഇ​സ്രോ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ങ്ങ​ളി​ലെ ച​ന്ദ്ര​ദൗ​ത്യ​ങ്ങ​ൾ എ​ല്ലാം​ത​ന്നെ ച​ന്ദ്ര​ന്‍റെ മ​ധ്യ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു.


ആ​കെ 800 കോ​ടി ചെ​ല​വു വ​രു​ന്ന ച​ന്ദ്ര​യാ​ൻ ര​ണ്ട് ദൗ​ത്യം പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ നി​ർ​മി​ച്ച​താ​ണ്. ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും റോ​വ​റു​മെ​ല്ലാം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച​തു​ത​ന്നെ.
കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ലി​ൽ വി​ക്ഷേ​പ​ണം ന​ട​ക്കി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഈ ​ഒ​ക്‌​ടോ​ബ​റി​ൽ മാ​ത്ര​മേ ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണ​മു​ണ്ടാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.