ഇന്ത്യൻ വ്യവസായികൾ കാനഡയിൽ 100 കോടി ഡോളർ നിക്ഷേപിക്കും
Wednesday, February 21, 2018 12:57 AM IST
മും​​​ബൈ: കാ​​​ന​​​ഡ​​​യി​​​ൽ 100 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യി ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​മൂ​​​ലം 5,000 പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കും. ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ട്രൂ​​​ഡോ മും​​​ബൈ​​​യി​​​ൽ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ ശേ​​​ഷ​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ടാ​​​റ്റ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, ബി​​​ർള ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ കു​​​മാ​​​ർ മം​​​ഗ​​​ളം ബി​​​ർ​​​ള, മ​​​ഹീ​​​ന്ദ്ര ഗൂ​​​പ്പ് മേ​​​ധാ​​​വി ആ​​​ന​​​ന്ദ് ‌മ​​​ഹീ​​​ന്ദ്ര, ഇ​​​ൻ​​​ഫോ​​​സി​​​സി​​​ലെ സ​​​ലി​​​ൽ പ​​​രി​​​ഖ്, പ​​​ല്ലോ​​​ൻ​​​ജി മി​​​സ്ട്രി ഗ്രൂ​​​പ്പി​​​ന്‍റെ സൈ​​​റ​​​സ് മി​​​സ്ട്രി തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ കാ​​​ന​​​ഡ-​​​ഇ​​​ന്ത്യ ബി​​​സി​​​ന​​​സ് ഫോ​​​റ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ മേ​​​ധാ​​​വി ച​​​ന്ദ്ര കൊ​​​ച്ചാ​​​ർ, പി​​​ര​​​മ​​​ൾ ഗ്രൂ​​​പ്പി​​​ന്‍റെ സ്വാ​​​തി പി​​​ര​​​മ​​​ൾ തു​​​ട​​​ങ്ങി​​​യ വ​​​നി​​​താ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​മാ​​​യും ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തി.


ക​​​നേ​​​ഡി​​​യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തും ച​​​ർ​​​ച്ച ചെ​​​യ്തെ​​​ന്ന് ട്രൂ​​​ഡോ പ​​​റ​​​ഞ്ഞു. കാ​​​ന​​​ഡ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ദ്ദേ​​​ഹം സ്വാ​​​ഗ​​​തം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.