മൊബൈൽ നന്പരിന് അക്കം കൂട്ടുന്നില്ല
Thursday, February 22, 2018 1:21 AM IST
കോ​ട്ട​യം: മൊ​ബൈ​ൽ ന​ന്പ​ർ പ​ത്ത് അ​ക്ക​ത്തി​ൽ​നി​ന്ന് 13 അ​ക്ക​മാ​ക്കു​ന്നു​വെ​ന്ന പ്ര​ച​ര​ണം തെ​റ്റ്. മ​നു​ഷ്യസ​ഹാ​യ​മി​ല്ലാ​തെ മെ​ഷീ​നു​ക​ൾ ത​മ്മി​ൽ സ​ന്ദേ​ശം കൈ​മാ​റു​ന്ന​തി​നു​ള്ള എം ​ടു എം ​ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സി​മ്മു​ക​ൾ 13 അ​ക്ക​മാ​ക്കു​മെ​ന്നു​ള്ള ഉ​ത്ത​ര​വി​നെ തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ഈ ​പ്ര​ചാ​ര​ണം. സാ​ധാ​ര​ണ മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ പ​ത്ത​ക്ക​ത്തി​ൽ തു​ട​രും.


രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ര​ക്കു​ഗ​താ​ഗ​ത ക​മ്പ​നി​ക​ള​ട​ക്കം വ​ലി​യ വാ​ണി​ജ്യ-​ഗ​വേ​ഷ​ണ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് എം ​ടു എം ​ക​ണ​ക്‌​ഷ​നെ​ടു​ക്കു​ന്ന​ത്. അ​വ​യു​ടെ ന​ന്പ​റു​ക​ൾ​ക്കു മാ​ത്ര​മേ അ​ക്കം കൂ​ട്ടു​ന്നു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.