വനിതാ സംരംഭകർക്കായി ആമസോൺ സഹേലി
Sunday, March 11, 2018 12:08 AM IST
കൊ​ച്ചി: രാ​ജ്യ​ത്തു​ട​നീ​ളം വ​നി​താ സം​രം​ഭ​ക​രെ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​മ​സോ​ൺ വി​പ​ണി വ​ഴി വി​റ്റ​ഴി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച ആ​മ​സോ​ൺ സ​ഹേ​ലി പ​ദ്ധ​തി അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ പ​ങ്കാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​മ​സോ​ൺ വി​ക​സി​പ്പി​ച്ചു. നി​ല​വി​ലെ പ​ങ്കാ​ളി​ക​ളെ കൂ​ടാ​തെ മ​ൻ ദേ​ശി ഫൗ​ണ്ടേ​ഷ​ൻ, കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വു​മ​ൺ ഇ​ന്‍റ​ർ​പ്ര​ണേ​ഴ്സ് എ​ന്നി​വ​രാ​ണ് പു​തു​താ​യി സ​ഹേ​ലി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ക.

പ​ങ്കാ​ളി​ത്ത സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ സം​രം​ഭ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്ന്ന​ങ്ങ​ൾ ആ​മ​സോ​ണി​ലെ സ​ഹേ​ലി സ്റ്റോ​ർ വ​ഴി പ്ര​ദ​ർശി​പ്പി​ക്കു​ന്ന​തി​നും വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കും.


2017 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ തൊ​ള്ളാ​യി​ര​ത്തോ​ളം പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വ​നി​താ സം​രം​ഭ​ക​ർ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​ണ്ടാ​ക്കി ഓ​ൺ​ലൈ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ൽ, പാ​യ്ക്കിം​ഗ്, ച​ര​ക്കു ക​യ​റ്റി അ​യ​യ്ക്ക​ൽ, അ​ക്കൗ​ണ്ട് മാ​നേ​ജ്മെ​ന്‍റ്, ഉ​പ​ഭോ​ക്തൃ സേ​വ​നം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ സൗ​ജ​ന്യ പ​രി​ശീ​ല​ന​വും ന​ൽ​കും
സ​ഹേ​ലി സ്റ്റോ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്:www.amazon.in/saheli
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.