ടെക് ലോകത്തെ ഞെട്ടിച്ച് ക്രിപ്റ്റോജാക്കിംഗ്
ടെക് ലോകത്തെ ഞെട്ടിച്ച് ക്രിപ്റ്റോജാക്കിംഗ്
Saturday, May 12, 2018 12:46 AM IST
മും​ബൈ: ക്രി​പ്റ്റോ ക​റ​ൻ​സി എ​ന്ന വ​ർ​ച്വ​ൽ ക​റ​ൻ​സി​ക​ൾ പ്ര​ചാ​രം നേ​ടി​യ​തി​നു പി​ന്നാ​ലെ ടെ​ക് മേ​ഖ​ല​യി​ൽ പു​തി​യ ത​ട്ടി​പ്പ്, ക്രി​പ്റ്റോ​ജാ​ക്കിം​ഗ്. ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ കു​ഴി​ച്ചെ​ടു​ക്കാ​ൻ ര​ഹ​സ്യ​മാ​യി കം​പ്യൂ​ട്ടിം​ഗ് ഡി​വൈ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണി​ത്. ക്രി​പ്റ്റോ​ജാ​ക്കിം​ഗ് ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കം​പ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​താ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്.

ഡെ​സ്ക്‌​ടോ​പ് കം​പ്യൂ​ട്ട​റു​ക​ളി​ൽ വൈ​റ​സ് ആ​ക്ര​മ​ണം പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക്രി​പ്റ്റോ​ജാ​ക്കിം​ഗ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി​യു​ടെ ഐ​ടി വി​ദ​ഗ്ധ​ർ എ​ന്നാ​ണ് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ന​ല്കു​ന്ന വി​വ​രം. അ​തേ​സ​മ​യം, ഡാ​റ്റാ ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​മ്പ​നി പ​റ​യു​ന്നു.

ഒ​രു മാ​സം മു​ന്പാ​ണ് ആ​ക്ര​മണം ആ​ദ്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​ത്. അ​ന്ന് ക​മ്പ​നി​യു​ടെ​ത​ന്നെ വി​ദേ​ശ സ​ബ്സി​ഡി​യ​റി സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ക്രി​പ്റ്റോ​ജാ​ക്കിം​ഗ് ക​ണ്ടെ​ത്തി​യ​ത്. മൊ​ണേ​റോ എ​ന്ന വ​ർ​ച്വ​ൽ ക​റ​ൻ​സി​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു ക്രി​പ്റ്റോ​ജാ​ക്കിം​ഗ് ആ​ക്ര​മ​ണം. 2014ൽ ​തു​ട​ങ്ങി​യ മൊ​ണേ​റോ മ​റ്റു വ​ർ​ച്വ​ൽ ക​റ​ൻ​സി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. സ്വീ​ക​ർ​ത്താ​വി​ന്‍റെ വി​ലാ​സം എ​ൻ​ക്രി​പ്റ്റ് ചെ​യ്ത് വ്യാ​ജവി​ലാ​സം സൃ​ഷ്ടി​ച്ച് യ​ഥാ​ർ​ഥ​ത്തി​ൽ അ​യ​യ്ച്ച ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ഈ ​ഡി​ജി​റ്റ​ൽ ക​റ​ൻ​സി ചെ​യ്യു​ന്ന​ത്.


സ്വ​കാ​ര്യവ്യ​ക്തി​യു​ടെ​യോ ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ​യോ കം​പ്യൂ​ട്ട​റു​ക​ളി​ൽ ക​ട​ന്നു​കൂ​ടി​യാ​ൽ അ​വ​യു​ടെ പ്ര​വ​ർ​ത്ത​നോ​ർ​ജം, സി​പി​യു എ​ന്നി​വ വ​ലി​യ തോ​തി​ൽ സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കും. ഇ​തോ​ടെ കം​പ്യൂ​ട്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​കു​മെ​ന്നു മാ​ത്ര​മ​ല്ല ബാ​റ്റ​റി​ക​ൾ ചൂ​ടാ​കു​ക​യും ചെ​യ്യും. കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ നെ​റ്റ്‌​വ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​ത്തെ​ത്ത​ന്നെ അ​വ​താ​ള​ത്തി​ലാ​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യും.

സൈ​ബ​ർ, സ്വ​കാ​ര്യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പു​തി​യ ഭീ​ഷ​ണി​യാ​ണ് ക്രി​പ്റ്റോ​ജാ​ക്കിം​ഗ് എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ​ലി​യ ക​മ്പ​നി​ക​ൾ പു​തി​യ ത​ര​ത്തി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക്രി​പ്റ്റോ​ക​റ​ൻ​സി കു​ഴി​ച്ചെ​ടു​ക്ക​ൽ പ്ര​ക്രി​യ​യി​ൽ ഉ​ൾ​പ്പെ​ട്ട ചി​ല എ​ക്സ്റ്റ​ൻ​ഷ​നു​ക​ൾ ക്രോം ​ബ്രൗ​സ​റി​ൽ നി​രോ​ധി​ച്ച​താ​യി അ​ടു​ത്തി​ടെ ടെ​ക് ഭീ​മ​ൻ ഗൂ​ഗി​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.