മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് പോ​ളി​സി​യു​മാ​യി മു​ത്തൂ​റ്റ് ഗ്രൂ​പ്പ്
Tuesday, June 12, 2018 11:59 PM IST
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് മു​​​ത്തൂ​​​റ്റ് ഹോ​​​സ്പി ക്യാ​​​ഷ് എ​​​ന്ന പേ​​​രി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​ല​​​വ​​​ൻ​​​സ് പോ​​​ളി​​​സി പു​​​റ​​​ത്തി​​​റ​​​ക്കി. ചി​​​കി​​​ത്സാ ചെ​​​ല​​​വി​​​നു പു​​​റ​​​മെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​ച്ചെ​​​ല​​​വ്, രോ​​​ഗി​​​യു​​​ടെ സ​​​ഹാ​​​യി, രോ​​​ഗം മൂ​​​ലം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന ശ​​​ന്പ​​​ളം, മ​​​റ്റ് അ​​​പ്ര​​​തീ​​​ക്ഷി​​​ത ചെ​​​ല​​​വു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്കു ക​​​വ​​​റേ​​​ജ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​പോ​​​ളി​​​സി​​​യെ​​​ന്നു മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റ് അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ​​​ത്തെ പോ​​​ളി​​​സി​​​യാ​​​ണി​​​ത്. പ്രാ​​​യം, നി​​​ല​​​വി​​​ലു​​​ള്ള രോ​​​ഗം എ​​​ന്നി​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ ആ​​​ർ​​​ക്കും ഈ ​​​പോ​​​ളി​​​സി എ​​​ടു​​​ക്കാം. ചി​​​ല രോ​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ, ചെ​​​ല​​​വു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ബി​​​ല്ലു​​​ക​​​ളോ വൗ​​​ച്ച​​​റു​​​ക​​​ളോ ക്ലെ​​​യി​​​മി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഡി​​​സ്ചാ​​​ർ​​​ജ് കാ​​​ർ​​​ഡി​​​നൊ​​​പ്പം ക്ലെ​​​യിം ഫോം ​​​കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ മ​​​തി. മ​​​റ്റു പോ​​​ളി​​​സി​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ധി​​​ക ക​​​വ​​​റേ​​​ജി​​​നാ​​​യി ഈ ​​​പോ​​​ളി​​​സി എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...