ജി​എ​സ്ടി റീ​ഫ​ണ്ട് വാ​രാ​ച​ര​ണം നാ​ളെ സ​മാ​പി​ക്കും
Tuesday, June 12, 2018 11:59 PM IST
കൊ​​​ച്ചി: സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ജി​​​എ​​​സ്ടി റീ​​​ഫ​​​ണ്ട് വാ​​​രാ​​​ച​​​ര​​​ണം നാ​​​ളെ സ​​​മാ​​​പി​​​ക്കു​​​മെ​​​ന്നു സെ​​​ൻ​​​ട്ര​​​ൽ എ​​​ക്സൈ​​​സ് ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ജി​​​എ​​​സ്ടി തി​​​രി​​​ച്ചു ല​​​ഭി​​​ക്കാ​​​ത്ത ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണു റീ​​​ഫ​​​ണ്ട് വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഏ​​​പ്രി​​​ൽ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള റീ​​​ഫ​​​ണ്ട് ക്ലെ​​​യി​​​മു​​​ക​​​ളാ​​​ണ് വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​ത്. ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ​​​ക്ക് 24 മ​​​ണി​​​ക്കൂ​​​റും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഓ​​​ണ്‍​ലൈ​​​നി​​​ലും ഓ​​​ഫ് ലൈ​​​നി​​​ലും ല​​​ഭി​​​ക്കും. ഐ​​​ജി​​​എ​​​സ്ടി, ഐ​​​ടി​​​സി റീ​​​ഫ​​​ണ്ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ച്ചു ന​​​ൽ​​​കും. ക​​​യ​​​റ്റു​​​മ​​​തി ഘ​​​ട്ട​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ ഐ​​​ജി​​​എ​​​സ്ടി തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​നാ​​​യി ജി​​​എ​​​സ്ടി​​​ആ​​​ർ 3ബി​​​യും ജി​​​എ​​​സ്ടി​​​ആ​​​ർ വ​​​ണ്‍ (ടേ​​​ബി​​​ൾ 6എ)​​​യും ഷി​​​പ്പിം​​​ഗ് ബി​​​ല്ലു​​​ക​​​ളും ക​​​സ്റ്റം​​​സി​​​ന്‍റെ ഇ​​​ഡി​​​ഐ സി​​​സ്റ്റ​​​ത്തി​​​ൽ എ​​​ന്‍റ​​​ർ ചെ​​​യ്യ​​​ണം. നേ​​​രി​​​ട്ട് ഓ​​​ഫീ​​​സി​​​ലെ​​​ത്താ​​​തെ ത​​​ന്നെ ജി​​​എ​​​സ്ടി റീ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കും.


ഐ​​​ടി​​​സി ന​​​ൽ​​​കി​​​യ​​​വ​​​ർ തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ ജി​​​എ​​​സ്ടി വെ​​​ബ്സൈ​​​റ്റി​​​ൽ ജി​​​എ​​​സ്ടി ആ​​​ർ​​​എ​​​ഫ്ഡി 01എ ​​​എ​​​ന്ന ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ച് കേ​​​ന്ദ്ര/​​​സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യാ​​​ൽ മ​​​തിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...