സ്വാതന്ത്ര്യദിന പ്രത്യേക ഓഫറുകളുമായി വിവോ
Saturday, August 4, 2018 10:37 PM IST
കൊ​ച്ചി: ഇ​ന്ത്യ​യു​ടെ 72-ാമ​ത് സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വോ 72 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്പ​തി​ന് അ​വ​സാ​നി​ക്കും.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ഷോ​പ്പ്.വി​വോ.​കോം (shop.vivo.com) എ​ന്ന വി​വോ​യു​ടെ ഓ​ണ്‍ലൈ​ൻ സ്റ്റോ​ർ വ​ഴി ല​ഭ്യ​മാ​കും. വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ വി​വോ നെ​ക്സ്, വി​വോ 9 എ​ന്നി​വ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ത്യേ​ക ഫ്ലാ​ഷ് വി​ല്പ​ന വ​ഴി 1947 രൂ​പ​യ്ക്കും, അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളാ​യ യു​എ​സ്ബി, ഇ​യ​ർ​ഫോ​ണ്‍ എ​ന്നി​വ 72 രൂ​പ​യ്ക്കും സ്വ​ന്ത​മാ​ക്കാം. മൂ​ന്നു ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കു​ന്ന ഫ്ലാ​ഷ് വി​ല്പ​ന സ്റ്റോ​ക്ക് തീ​രും വ​രെ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.