ചരിത്രനേട്ടത്തിന്‍റെ തിളക്കത്തിന് ആർബിഐ മങ്ങലേല്പിച്ചു!
Monday, August 6, 2018 12:21 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

ഓഹ​രി​വി​പ​ണി​യി​ലെ ച​രി​ത്ര​നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​നു കേ​ന്ദ്ര​ബാ​ങ്ക് നീ​ക്കം മ​ങ്ങ​ലേ​ല്പി​ച്ചു. പ​ലി​ശ​നി​ര​ക്കി​ൽ ആ​ർ​ബി​ഐ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കി​യ​തോ​ടെ ബാ​ധ്യ​ത​ക​ൾ പ​ണ​മാ​ക്കാ​ൻ ഒ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ർ​മാ​ർ ന​ട​ത്തി​യ നീ​ക്കം സെ​ൻ​സെ​ക്സി​ലും നി​ഫ്റ്റി​യി​ലും സാ​ങ്കേ​തി​ക തി​രു​ത്ത​ൽ ഉ​ള​വാ​ക്കി. സെ​ൻ​സെ​ക്സ് റി​ക്കാ​ർ​ഡ് ആ​യ 37,711 വ​രെ​യും നി​ഫ്റ്റി 11,390 വ​രെ​യും ഉ​യ​ർ​ന്നു. ബോം​ബെ സൂ​ചി​ക 220 പോ​യി​ന്‍റും നി​ഫ്റ്റി 82 പോ​യി​ന്‍റും പ്ര​തി​വാ​ര​നേ​ട്ട​ത്തി​ലാ​ണ്.

പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നും വി​നി​മ​യവി​പ​ണി​യി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യ്ക്ക് ശ​ക്തി​പ​ക​രാ​നും ആ​ർ​ബി​ഐ ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ ര​ണ്ടാം ത​വ​ണ പ​ലി​ശ​നി​ര​ക്കി​ൽ കാ​ൽ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു.

ആ​ഭ്യ​ന്ത​ര-​വി​ദേ​ശ​ഫ​ണ്ടു​ക​ൾ വാ​രാ​രം​ഭ​ത്തി​ൽ ഹെ​വി​വെ​റ്റ് ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പ​ക​രാ​യെ​ങ്കി​ലും സാ​ന്പ​ത്തി​കമേ​ഖ​ല​യി​ലെ പു​തി​യ നീ​ക്ക​ങ്ങ​ൾ അ​വ​രെ വി​ല്പ​ന​ക്കാ​രാ​ക്കി. വി​ദേ​ശ​ഫ​ണ്ടു​ക​ൾ പി​ന്നി​ട്ട​വാ​രം 403.51 കോ​ടി രൂ​പ​യു​ടെ​യും ആ​ഭ്യ​ന്ത​ര​ഫ​ണ്ടു​ക​ൾ 1057.84 കോ​ടി രൂ​പ​യു​ടെ​യും ഓ​ഹ​രി​ക​ൾ കൈ​വി​ട്ടു.

വാ​രാ​രം​ഭ​ത്തി​ൽ ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ 68.66ൽ ​നീ​ങ്ങി​യ രൂ​പ​യു​ടെ മൂ​ല്യം വാ​യ്പാ അ​വ​ലോ​ക​ന​വേ​ള​യി​ൽ 68.30ലേ​ക്കു മി​ക​വ് കാ​ണി​ച്ചെ​ങ്കി​ലും വാ​രാ​ന്ത്യം മു​ൻ​വാ​ര​ത്തെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു പൈ​സ മെ​ച്ച​പ്പെ​ട്ട് 68.61ലാ​ണ്. കേ​ന്ദ്ര​ബാ​ങ്ക് നീ​ക്ക​ങ്ങ​ൾ കാ​ര്യ​മാ​യ ഗു​ണം വി​നി​മ​യ​വി​പ​ണി​യി​ൽ സൃ​ഷ്ടി​ച്ചി​ല്ല. അ​തേ​സ​മ​യം, പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ൻ ഇ​ത് അ​വ​സ​രമൊരു​ക്കു​മോ​യെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കേ​ണ്ടിവ​രും.

ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​റി​ൽ മ​ൺ​സൂ​ൺ സാ​ധാ​ര​ണ നി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാനി​രീ​ക്ഷ​ണ​കേ​ന്ദ്രം ന​ട​ത്തി​യ വി​ല​യി​രു​ത്ത​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു നേ​ട്ട​മാ​കും. കാ​ർ​ഷി​കോ​ത്പാ​ദ​നം ഉ​യ​ർ​ന്നാ​ൽ പ​ണ​പ്പെ​രു​പ്പ സാ​ധ്യ​ത​ക​ളെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ധ​ന​മ​ന്ത്രാ​ല​യ​ത്തി​നാ​വും.

ചൈ​ന-​അ​മേ​രി​ക്ക വ്യാ​പാ​ര​യു​ദ്ധം വീ​ണ്ടും ഏ​ഷ്യ​ൻ​ വി​പ​ണി​ക​ളി​ൽ പ​രി​ഭ്രാ​ന്തി​യു​ള​വാ​ക്കി. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​ധി​ക​നി​കു​തി പ​ത്തു ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 25 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ചൈ​നീ​സ് ഓ​ഹ​രി​സൂ​ചി​ക​യാ​യ ഷാ​ങ്ഹാ​യി​യെ ത​ള​ർ​ത്തി. 4.6 ശ​ത​മാ​നം ഇ​ടി​വാ​ണ് സൂ​ചി​ക​യ്ക്കു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഹോ​ങ്കോം​ഗി​ൽ ഹാ​ൻ​സെ​ങ് സൂ​ചി​ക 3.9 ശ​ത​മാ​നം താ​ഴ്ന്നു. ഈ ​ആ​ശ​ങ്ക​ക​ൾ നി​ല​നി​ന്നാ​ൽ അ​ത് ജ​പ്പാ​ൻ, കൊ​റി​യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കും. പ്ര​തി​സ​ന്ധി​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​വും ആ​ഭ്യ​ന്ത​ര-​വി​ദേ​ശ ഫ​ണ്ടു​ക​ൾ ന​മ്മു​ടെ മാ​ർ​ക്ക​റ്റി​ലും വി​ല്പ​ന​ക്കാ​രാ​യ​ത്. പി​ന്നി​ട്ട വാ​രം യു​എ​സ്-​യൂ​റോ​പ്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ തി​ള​ക്ക​ത്തി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. വ്യാ​പാ​ര​യു​ദ്ധം ക്രൂ​ഡ് ഓ​യി​ൽ വി​പ​ണി​യി​ൽ സ​മ്മ​ർ​ദം ഉ​ള​വാ​ക്കു​ന്നു​ണ്ട്. ബാ​ര​ലി​ന് 68.68 ഡോ​ള​റാ​ണ് എ​ണ്ണ വി​ല.


11,297ൽ ​ഓ​പ്പ​ൺ ചെ​യ്ത നി​ഫ്റ്റി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ആ​യ 11,390 പോ​യി​ന്‍റ് വ​രെ ക​യ​റി. മു​ൻ​വാ​രം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച ആ​ദ്യ പ്ര​തി​രോ​ധ​മാ​യ 11,364നു ​മു​ക​ളി​ൽ ക്ലോ​സിം​ഗ് വേ​ള​യി​ൽ പി​ടി​ച്ചുനി​ൽ​ക്കാ​നാ​വാ​തെ 11,361 പോ​യി​ന്‍റി​ൽ വ്യാ​പാ​രം അ​വ​സാ​നി​ച്ചു. ഈ ​വാ​രം നി​ഫ്റ്റി​ക്ക് ആ​ദ്യത​ട​സം 11,402‌ലാ​ണ്. ഇ​തു മ​റി​ക​ട​ന്നാ​ൽ വീ​ണ്ടും 11,443ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. ഇ​വ ര​ണ്ടും ഭേ​ദി​ക്കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്കാ​മെ​ങ്കി​ൽ ഒ​രു തി​രു​ത്ത​ൽ അ​നി​വാ​ര്യ​മാ​യി വ​രും. സാ​ങ്കേ​തി​ക​ തി​രു​ത്ത​ലു​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ 11,538ലേ​ക്ക് നി​ഫ്റ്റി​ക്ക് ഉ​യ​രാ​ൻ ശ്ര​മം ന​ട​ത്താം. നി​ഫ്റ്റി​ക്ക് ഈ ​വാ​രം താ​ങ്ങ് 11,307 പോ​യി​ന്‍റി​ലും 11,253 പോ​യി​ന്‍റി​ലു​മാ​ണ്.

വി​പ​ണി​യു​ടെ മ​റ്റു സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ എ​ന്നി​വ ബു​ള്ളി​ഷാ​ണ്. ആ​ർ​എ​സ്ഐ 14, ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ ഡെ​യ്‌​ലി ചാ​ർ​ട്ടി​ൽ ഓ​വ​ർ ബോ​ട്ടാ​യി തു​ട​രു​ക​യാ​ണ്. പ്രോ​ഫി​റ്റ് ബു​ക്കിം​ഗി​ന് അ​വ​സ​രം ല​ഭി​ച്ചാ​ൽ വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​കും.

ബോം​ബെ സെ​ൻ​സെ​ക്സ് 37,327ൽ ​ഓ​പ്പ​ൺ ചെ​യ്ത് മു​ൻ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി 37,711 വ​രെ ഉ​യ​ർ​ന്നു. വാ​ര​മ​ധ്യ​ത്തി​ലെ ലാ​ഭ​മെ​ടു​പ്പി​ൽ 37,128ലേ​ക്കു താ​ഴ്ന്ന ശേ​ഷം 37,556ൽ ​ക്ലോ​സിം​ഗ് ന​ട​ന്നു. ഈ ​വാ​രം സെ​ൻ​സെ​ക്സ് 37,219ലെ ​താ​ങ്ങ് നി​ല​നി​ർ​ത്തി 37,802ലേ​ക്ക് ഉ​യ​രാ​ൻ ശ്ര​മം ന​ട​ത്താം. ആ​ദ്യത​ട​സം മ​റി​ക​ട​ന്നാ​ൽ സൂ​ചി​ക 38,048നെ ​ല​ക്ഷ്യ​മാ​ക്കും. എ​ന്നാ​ൽ, ആ​ദ്യതാ​ങ്ങ് നി​ല​നി​ർ​ത്താ​ൻ വി​പ​ണി​ക്കാ​യി​ല്ലെ​ങ്കി​ൽ 36,882-36,299ലേ​ക്ക് മാ​സ​മ​ധ്യ​ത്തി​നു മു​ന്പാ​യി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...