ഡിജിറ്റൽ രേഖകളും ഇനിമുതൽ സാധുതയുള്ളവ
Friday, August 10, 2018 11:14 PM IST
ന്യൂ​ഡ​ൽ​ഹി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സോ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഇ​നി​മു​ത​ൽ രേ​ഖ​ക​ളാ​യി കൊ​ണ്ടു​ന​ട​ക്കേ​ണ്ട. മൊ​ബൈ​ൽ ആ​പ്പു​ക​ളി​ൽ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഇ​ത്ത​രം രേ​ഖ​ക​ൾ സാ​ധു​ത​യു​ള്ള​വ​യാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​നി മു​ത​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ഫോ​മി​ലു​ള്ള രേ​ഖ​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഡി​ജി​ലോ​ക്ക​ർ, എം​പ​രി​വാ​ഹ​ൻ എ​ന്നീ പ്ലാ​റ്റ്ഫോം വ​ഴി​യു​ള്ള രേ​ഖ​ക​ൾ​ക്കാ​ണ് സാ​ധു​ത​യു​ള്ള​ത്.


ഡി​ജി​ലോ​ക്ക​ർ, എം​പ​രി​വാ​ഹ​ൻ തു​ട​ങ്ങി​യ ആ​പ്പു​ക​ളി​ലെ രേ​ഖ​ക​ൾ ട്രാ​ഫി​ക് പോ​ലീ​സോ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റോ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​നു ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...