ഏ​ല​ക്കാ ഇ - ​ലേ​ല​ത്തി​ൽ റി​ക്കാ​ർ​ഡ് പ​തി​വ്
Wednesday, September 12, 2018 1:03 AM IST
തൊ​​ടു​​പു​​ഴ: മ​​ഴ​​ക്കെ​​ടു​​തി​​ക​​ളും പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യും ച​​തി​​ച്ച​​തി​​നേ​ത്തു​​ട​​ർ​​ന്ന് ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​റ്റ​​ടി സ്പൈ​​സ് പാ​​ർ​​ക്കി​​ൽ ന​​ട​​ന്ന ഇ- ​​ലേ​​ല​​ത്തി​​ൽ ഏ​​ല​​യ്ക്ക​യ്ക്കു റി​ക്കാ​​ർ​​ഡ് പ​​തി​​വ്. കേ​​ര​​ള കാ​​ർ​​ഡ​​മം പ്രോ​​സ​​സിം​​ഗ് ആ​​ൻ​​ഡ് മാ​​ർ​​ക്ക​​റ്റിം​​ഗ് ക​​ന്പ​​നി​​യു​​ടെ ലേ​​ല​​ത്തി​​ൽ 660 ലോ​​ട്ടു​​ക​​ളി​​ലാ​​യി 1,72,099 കി​​ലോ​ഗ്രാം കാ​​യാ​​ണ് പ​​തി​​വി​​നെ​​ത്തി​​യ​​ത്. ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​വ​​രെ ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ൽ പ​​തി​​വ് വ​​ന്ന​​ത് ഇ​​ന്ന​​ലെ ന​​ട​​ന്ന ലേ​​ല​​ത്തി​​ലാ​​യി​​രു​​ന്നു.


ലേ​​ല​​ത്തി​​ൽ പ​​തി​​ഞ്ഞ മു​​ഴു​​വ​​ൻ ഏ​​ല​​ക്ക​​യും വിൽക്കാനായി. തി​​ങ്ക​​ളാ​​ഴ്ച ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​രി​​ൽ ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ 78,722 കി​​ലോ​​ഗ്രാമാ​​ണ് പ​​തി​​ഞ്ഞ​​ത്. ഏ​​ല​​ക്കാ പ​​തി​​വു കൂ​​ടു​​ന്ന​​തി​​നു പു​​റ​​മേ വി​​ല​​യി​​ലും വ​​ർ​​ധ​​ന​​യു​​ണ്ട്. ഇ​​ന്ന​​ലെ കൂ​​ടി​​യ വി​​ല 1,603 രൂ​​പ​​യും ശ​​രാ​​ശ​​രി വി​​ല 1,312 രൂ​​പ​​യു​​മാ​​ണ്. ക​​ഴി​​ഞ്ഞ എ​​ട്ടി​​നു ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ കൂ​​ടി​​യ വി​​ല 2,227 രൂ​​പ​​യും ശ​​രാ​​ശ​​രി വി​​ല 1,323 രൂ​​പ​​യും ല​​ഭി​​ച്ചി​​രു​​ന്നു. തിങ്കളാഴ്ച കൂ​​ടി​​യ വി​​ല 1,597ഉം ​​ശ​​രാ​​ശ​​രി 1,315ഉം ​​ആ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.