പരസ്യരംഗത്ത് സിആർആർ സിസ്റ്റം നടപ്പിലാക്കും: കെത്രിഎ
പരസ്യരംഗത്ത് സിആർആർ സിസ്റ്റം നടപ്പിലാക്കും: കെത്രിഎ
Wednesday, September 26, 2018 12:27 AM IST
കോ​​​ട്ട​​​യം: നോ​​​ട്ടു​​​നി​​​രോ​​​ധ​​​നം, ജി​​​എ​​​സ്ടി, പ്ര​​​ള​​​യം എ​​​ന്നി​​​വ​​​കൊ​​​ണ്ടു ത​​​ക​​​ർ​​​ന്നു​​​പോ​​​യ പ​​​ര​​​സ്യവ്യവസായത്തെ ഉ​​​ണ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു കു​​​മ​​​ര​​​ക​​​ത്തു ചേ​​​ർ​​​ന്ന കേ​​​ര​​​ള അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജൻ​​​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ രൂ​​​പം ന​​​ൽ​​​കി. ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി ചെലവാക്കുന്ന കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​ ടൂ​​​റി​​​സം, വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​കളിൽ ഉണ്ടാ​​​ക്കു​​​ന്ന ഉ​​​ണ​​​ർ​​​വ് പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന​​​വ​​​ണ്ണം ക്ല​​​യ​​​ന്‍റ് റേ​​​റ്റിം​​​ഗ് റി​​​പ്പോ​​​ർ​​​ട്ട് (സി​​​ആ​​​ർ​​​ആ​​​ർ) സി​​​സ്റ്റം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.പ്ര​​​ള​​​യ​​​ത്തി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​പ്പെ​​​ട്ട കെ​​​ത്രി​​​എ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കും. പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് കെ​​​ത്രി​​​എ​​​യു​​​ടെ എ​​​ല്ലാ സോ​​​ണി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ൾ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.


കെ​​​ത്രി​​​എ സീ​​​നി​​​യ​​​ർ അം​​​ഗ​​​ങ്ങ​​​ളാ​​​യ ടി.​​​ഒ. ഫി​​​ലി​​​പ്പ്, ടി.​​​കെ.​​​സി. അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രെ യോ​​​ഗം ആ​​​ദ​​​രി​​​ച്ചു. ആ​​​ഡ് ഫെ​​​സ്റ്റ്, 2019 ന​​​വം​​​ബ​​​റി​​​ൽ മൂ​​​ന്നാ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പി.​​​ടി. ഏ​​​ബ്ര​​​ഹാ​​​മി​​​നെ ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സു​​​ന്ദ​​​ർ​​​കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​നം ചീ​​​ഫ് പേ​​​ട്ര​​​ൻ ജോ​​​സ​​​ഫ് ചാ​​​വ​​​റ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു. ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല, രാ​​​ജു മേ​​​നോ​​​ൻ, പി.​​​ടി. ഏ​​​ബ്ര​​​ഹാം, എ​​​ച്ച്. രാം ​​​പ്ര​​​സാ​​​ദ്, ശാ​​​സ്ത​​​മം​​​ഗ​​​ലം മോ​​​ഹ​​​ൻ, രാ​​​ജീ​​​വ് ഇ​​​ള​​​യാ​​​വൂ​​​ർ, ജോ​​​സ് വ​​​ള്ളൂ​​​ർ, ലാ​​​ൽ​​​ജി വ​​​ർ​​​ഗീ​​​സ്, ജോ​​​ൺ​​​സ് വ​​​ള​​​പ്പി​​​ല, ജ​​​യ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, ഷി​​​ബു കെ. ​​​ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച സു​​​ന്ദ​​​​​​ർ​​​കു​​​മാ​​​റി​​​നു പ​​​ക​​​രം താ​​​ത്കാ​​​ലി​​​ക പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല​​​യെ നി​​​യ​​​മി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.