പൂർണതോതിലുള്ള ഹൈപ്പർലൂപ്പ് പാസഞ്ചർ ക്യാപ്സ്യൂൾ അവതരിപ്പിച്ചു
പൂർണതോതിലുള്ള ഹൈപ്പർലൂപ്പ് പാസഞ്ചർ ക്യാപ്സ്യൂൾ അവതരിപ്പിച്ചു
Thursday, October 4, 2018 1:33 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ഹൈ​പ്പ​ർ​ലൂ​പ്പ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ടെ​ക്നോ​ള​ജീ​സ് പൂ​ർ​ണ​തോ​തി​ലു​ള്ള യാ​ത്രാ വാ​ഹ​നം അ​വ​ത​രി​പ്പി​ച്ചു. സ്പെ​യി​നി​ലെ പ്യൂ​ട്ടോ ഡി ​സാ​ന്താ മ​രി​യ​യി​ലാ​ണ് യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ലോ​ക​ത്തി​ലെ ആ​ദ്യ ഫു​ൾ സ്കെ​യി​ൽ ഹൈ​പ്പ​ർ​ലൂ​പ്പ് പേ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. 2019ൽ ​യാ​ത്ര​ക്കാ​രെ വ​ഹി​ച്ച് വാ​ഹ​നം സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​ഖ്യാ​പ​നം.

ക്വി​ന്‍റെ​റോ വ​ൺ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച പേ​ട​ക​ത്തി​ന് 32 മീ​റ്റ​ർ നീ​ള​മു​ണ്ട്. വൈ​കാ​തെ ഇ​ത് ഹൈ​പ്പ​ർ​ലൂ​പ്പി​ന്‍റെ ഫ്രാ​ൻ​സി​ലെ ആ​ർ ആ​ൻ​ഡ് ഡി ​സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. ശേ​ഷി​ക്കു​ന്ന അ​സം​ബ്ലിം​ഗ്, ഇ​ന്‍റ​ഗ്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​നു​ള്ള ട്രാ​ക്കി​ലെ​ത്തി​യ​തി​നു​ശേ​ഷ​മേ ഉ​ണ്ടാ​കൂ. ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ലു​ള്ള വാ​ഹ​നം 2019ൽ ​യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് ഹൈ​പ്പ​ർ​ലൂ​പ്പ് ചെ​യ​ർ​മാ​നും സ​ഹ​സ്ഥാ​പ​ക​നു​മാ​യ ബി​ബോ​പ് ഗ്ര​സ്റ്റ പ​റ​ഞ്ഞു.


അ​ഞ്ചു ട​ൺ വ​ലു​പ്പ​മു​ള്ള ക്യാ​പ്സൂ​ളി​ൽ 72 സെ​ൻ​സ​റു​ക​ളും 7,200 ച​തു​ര​ശ്ര മീ​റ്റ​ർ ഫൈ​ബ​റും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹൈ​പ്പ​ർ​ലൂ​പ്പ് വി​ക​സി​പ്പി​ച്ച വൈ​ബ്രേ​നി​യം എ​ന്ന ര​ണ്ടു പാ​ളി​യു​ള്ള സ്മാ​ർ​ട്ട് കോം​പൊ​സി​റ്റ് മെ​റ്റീ​രി​യ​ലു​കൊ​ണ്ടാ​ണ് ക്യാ​പ്സൂ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.