അമേരിക്കൻ സുനാമിയിൽ ഓഹരികൾ ഇടിഞ്ഞു
അമേരിക്കൻ സുനാമിയിൽ ഓഹരികൾ ഇടിഞ്ഞു
Friday, October 12, 2018 12:46 AM IST
മും​ബൈ: അ​മേ​രി​ക്ക​യി​ൽ തു​ട​ക്ക​മി​ട്ട ക​ന്പോ​ള സു​നാ​മി ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളെ വ​ല്ലാ​തെ ഉ​ല​ച്ചു. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ താ​ഴ്ച​പോ​ലും വി​പ​ണി​യെ ര​ക്ഷി​ച്ചി​ല്ല. എ​ന്നാ​ൽ രൂ​പ​യ്ക്കു നേ​രി​യ നേ​ട്ട​മു​ണ്ടാ​യി.

അ​മേ​രി​ക്ക​യി​ൽ പ​ലി​ശ​നി​ര​ക്ക് കൂ​ടി​യ​തും അ​മേ​രി​ക്ക-​ചൈ​ന വ്യാ​പാ​ര​യു​ദ്ധ​ഭീ​തി വ​ർ​ധി​ച്ച​തും അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി​നെ​യും ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ലി​നെ​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച​തു​മാ​ണ് ലോ​ക​ക​ന്പോ​ള​ങ്ങ​ളെ ഉ​ല​ച്ച​ത്. യു​എ​സി​ൽ സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ങ്ങ​ൾ​ക്കു പ​ലി​ശ 3.25 ശ​ത​മാ​നം​വ​രെ ക​യ​റി​യി​രു​ന്നു. ഇ​ത് അ​മേ​രി​ക്ക​യി​ലേ​ക്ക് നി​ക്ഷേ​പ​ങ്ങ​ൾ ഒ​ഴു​കു​ന്ന​തു കൂ​ട്ടും. ഒ​പ്പം അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത കു​റ​യ്ക്കും.

ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം അ​മേ​രി​ക്ക​യ്ക്കു ദോ​ഷം​വ​രു​ത്തു​മെ​ന്നു പ​ല​രും ക​രു​തി. ഇ​തെ​ല്ലാം ബു​ധ​നാ​ഴ്ച യു​എ​സ് ഓ​ഹ​രി​ക​ളെ താ​ഴ്ത്തി. ഡൗ ​ജോ​ൺ​സ് മൂ​ന്നു​ശ​ത​മാ​ന​വും ടെ​ക്നോ​ള​ജി ഓ​ഹ​രി​ക​ള​ട​ങ്ങി​യ നാ​സ്ഡാ​ക് സൂ​ചി​ക നാ​ലു​ശ​ത​മാ​ന​വും താ​ണു.ഇ​ന്ന​ലെ ഏ​ഷ്യ​ൻ ഓ​ഹ​രി​ക​ളും ഇ​ടി​ഞ്ഞു. ചൈ​ന​യി​ലെ ഷാ​ങ്‌​ഹാ​യ് കോം​പ​സി​റ്റ് സൂ​ചി​ക 5.22 ശ​ത​മാ​നം താ​ണു. ജ​പ്പാ​നി​ൽ നി​ക്കൈ 3.99 ശ​ത​മാ​ന​മാ​ണു വീ​ണ​ത്.


ഇ​ന്ത്യ​യി​ൽ വ്യാ​പാ​രം തു​ട​ങ്ങി​യ​ത് സെ​ൻ​സെ​ക്സ് 1037 പോ​യി​ന്‍റ് ഇ​ടി​ഞ്ഞാ​ണ്. 33,723.53 വ​രെ താ​ണ സെ​ൻ​സെ​ക്സ് പി​ന്നീ​ടു ക​യ​റി 34,325 വ​രെ എ​ത്തി​യെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ 759.74 പോ​യി​ന്‍റ് (2.19 ശ​ത​മാ​നം) ന​ഷ്‌​ട​ത്തി​ൽ 34,001.15 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 2.16 ശ​ത​മാ​നം (225.45 പോ​യി​ന്‍റ്) ന​ഷ്‌​ട​ത്തി​ൽ 10,234.65 ൽ ​ക്ലോ​സ് ചെ​യ്തു.

ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് കൂ​ട്ടു​ന്ന​ത് ഭ്രാ​ന്ത​ൻ ന​യ​മാ​ണെ​ന്നു ഡോ​ണ​ൾ​ഡ് ട്രം​പ് വി​മ​ർ​ശി​ച്ചു. ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റീ​ൻ ല​ഗാ​ർ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നെ ഖ​ണ്ഡി​ച്ചു രം​ഗ​ത്തു​വ​ന്നു. ജെ​റോം പ​വ​ൽ മി​ക​ച്ച ന​യ​ങ്ങ​ളാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് ല​ഗാ​ർ​ഡ് പ​റ​ഞ്ഞു. യൂ​റോ​പ്യ​ൻ വി​പ​ണി​യും ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യി. മി​ക്ക​തും ഒ​രു​ശ​ത​മാ​നം താ​ണു.

രൂ​പ ഇ​ന്ന​ലെ അ​ൽ​പം മെ​ച്ച​പ്പെ​ട്ടു. ഒ​രി​ട​യ്ക്കു ഡോ​ള​ർ 74.50 രൂ​പ​വ​രെ ക​യ​റി​യി​ട്ട് താ​ണു. ക്ലോ​സ് ചെ​യ്ത​പ്പോ​ൾ ഡോ​ള​റി​ന് 74.12 രൂ​പ. ത​ലേ​ന്ന​ത്തേ​ക്കാ​ൾ എ​ട്ടു​പൈ​സ കു​റ​വ്. വി​ദേ​ശ​ത്തും ഡോ​ള​റി​നു ചി​ല്ല​റ ക്ഷീ​ണ​മു​ണ്ടാ​യി. ക്രൂ​ഡ്ഓ​യി​ലി​നു ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ട്. ബ്രെ​ന്‍റ് ക്രൂ​ഡ് വീ​പ്പ​യ്ക്ക് 82 ഡോ​ള​റി​നു താ​ഴെ വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.