യുട്യൂബ് പണിമുടക്കി
യുട്യൂബ് പണിമുടക്കി
Wednesday, October 17, 2018 9:55 PM IST
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​വ്യാ​പ​ക​മാ​യി യു​ട്യൂ​ബ് പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ഗൂ​ഗി​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​മു​ഖ വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ യു​ട്യൂ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കാ​ണ് ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. എ​ന്നാ​ൽ, കാ​ര​ണം എ​ന്തെ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് യു​ട്യൂ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​താ​യി ട്വി​റ്റ​റി​ൽ പ​രാ​തി​യു​യ​ർ​ന്ന​ത്. പ്ര​ധാ​ന യു​ട്യൂ​ബ് പ്ലാ​റ്റ്ഫോം മാ​ത്ര​മ​ല്ല യു​ട്യൂ​ബ് മ്യൂ​സി​ക്, യു​ട്യൂ​ബ് ടി​വി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ത​ട​സ​പ്പെ​ട്ടു. വെ​ബ്, ആ​പ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും യു​ട്യൂ​ബ് നി​ശ്ച​ല​മാ​യി. വീ​ഡി​യോ പ്ലേ ​ചെ​യ്യാ​ൻ ശ്ര​മി​ച്ച ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡി​വൈ​സു​ക​ളി​ൽ ബ്ലാ​ങ്ക് സ്ക്രീ​ൻ മാ​ത്ര​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു

പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ക​രാ​റു​ണ്ടാ​യ​ത് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ട്വി​റ്റ​റി​നു ക​ഴി​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ൾ ത​ക​രാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്ത് അ​റി​യി​ച്ച​തി​ന് ന​ന്ദി പ​റ​യു​ക​യും ഉ​ണ്ടാ​യ ത​ട​സ​ത്തി​ന് ക്ഷ​മ ചോ​ദി​ക്കു​ക​യും ചെ​യ്ത് അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കു​ക​യും ചെ​യ്തു.


എ​ല്ലാം ശൂ​ന്യം

ഇ​ന്‍റ​ർ​നെ​റ്റ്, ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന ഡൗ​ൺ ഡി​റ്റ​ക്ട​ർ വെ​ബ്സൈ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ലോ​ക​ത്തി​ൽ എ​ല്ലാ​യി​ട​ത്തും യു​ട്യൂ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. യൂ​റോ​പ്പ്, നോ​ർ​ത്ത​മേ​രി​ക്ക, സൗ​ത്ത​മേ​രി​ക്ക, ഏ​ഷ്യ പ​സ​ഫി​ക്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളാ​ണ് യു​ട്യൂ​ബി​ന്‍റെ പ്ര​ധാ​ന ഉ​പ​യോ​ഗ​കേ​ന്ദ്ര​ങ്ങ​ൾ.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​രാ​ർ?

ക​ന്പ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നീ​ണ്ടു​നി​ന്ന പ്ര​വ​ർ​ത്ത​ന​ത​ട​സ​മാ​ണ് ഇ​ന്ന​ല​ത്തേ​ത്. ഈ ​വ​ർ​ഷം​ത​ന്നെ ര​ണ്ടു പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക്രൊ​യേ​ഷ്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മാ​ച്ചി​നി​ടെ യു​ട്യൂ​ബ് ടി​വി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​റ്റു മാ​ച്ചു​ക​ൾ‌​ക്കി​ട​യി​ലും യു​ട്യൂ​ബ് ടി​വി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്ന​താ​യി ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.