ടാറ്റാ സൺസ് എഴുതിത്തള്ളിയത് 28,651 കോടി രൂപ
ടാറ്റാ സൺസ് എഴുതിത്തള്ളിയത് 28,651 കോടി രൂപ
Tuesday, October 23, 2018 12:15 AM IST
മും​ബൈ: ന​ഷ്ടം മാ​ത്രം വ​രു​ത്തി​യ ടെ​ലി​കോം ബി​സി​ന​സി​ൽ ടാ​റ്റാ സ​ൺ​സ് ക​ഴി​ഞ്ഞ വ​ർ​ഷം എ​ഴു​തി​ത്ത​ള്ളി​യ​ത് 28,651 കോ​ടി രൂ​പ. ഗ്രൂ​പ്പി​ന്‍റെ ആ​കെ അ​റ്റാ​ദാ​യ​ത്തി​ൽ 76 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണെ​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ ശ്ര​ദ്ധ പ്ര​ധാ​ന​മാ​യും വ​ള​ർ​ച്ച​യി​ലാ​യി​രി​ക്കും. ടാ​റ്റാ സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മാ​ണ് ന​ഷ്ടം മാ​ത്രം ന​ല്കി​യി​രു​ന്ന ടെ​ലി​കോം വി​ഭാ​ഗം ഭാ​ര​തി എ​യ​ർ​ടെ​ലി​നു വി​ൽ​ക്കാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. മൊ​ത്ത​വ​രു​മാ​ന​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​ക്കു​ന്ന ടെ​ലി​കോം മേ​ഖ​ല​യെ ഗ്രൂ​പ്പി​ന്‍റെ ബാ​ല​ൻ​സ് ഷീ​റ്റി​ൽ​നി​ന്ന് 2019 മാ​ർ​ച്ചോ​ടെ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


ചന്ദ്രശേഖരന്‍റെ വേതനം ഇരട്ടിയോളമായി

ടി​സി​എ​സി​ൽ​നി​ന്ന് ടാ​റ്റാ സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വേ​ത​നം ഇ​ര​ട്ടി​യോ​ള​മാ​യി. ടി​സി​എ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന 11 മാ​സ​ത്തെ വേ​ത​ന​മാ​യി അ​ദ്ദേ​ഹ​ത്തി​നു ന​ല്കി​യ​ത് 30.15 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2017 ഫെ​ബ്രു​വ​രി​യി​ൽ ടാ​റ്റാ സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ​പ്പോ​ൾ 2018 മാ​ർ​ച്ച് വ​രെ അ​ദ്ദേ​ഹം കൈ​പ്പ​റ്റി​യ​ത് 55.11 കോ​ടി രൂ​പ.

ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മു​ന്പ് ടാ​റ്റ സ​ൺ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യി​രു​ന്ന സൈ​റ​സ് മി​സ്ത്രി 16 കോ​ടി രൂ​പ​യാ​യി​രു​ന്നു വേ​ത​ന ഇ​ന​ത്തി​ൽ കൈ​പ്പ​റ്റി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.