റിസർവ് ബാങ്ക് ദ്രാവിഡിനെപ്പോലെയാകണം: രഘുറാം രാജൻ
റിസർവ് ബാങ്ക് ദ്രാവിഡിനെപ്പോലെയാകണം: രഘുറാം രാജൻ
Wednesday, November 7, 2018 12:13 AM IST
ന്യൂ​ഡ​ൽ​ഹി: കാ​റി​ലെ സീ​റ്റ് ബെ​ൽ​റ്റ് പോ​ലെ​യാ​ണ് രാ​ജ്യ​ത്തി​നു റി​സ​ർ​വ് ബാ​ങ്കെ​ന്നും അ​തി​ല്ലെ​ങ്കി​ൽ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​രു​തെ​ന്നു പ​റ​യാ​ൻ ബാ​ങ്കി​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ര​ഘു​റാം രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റി​സ​ർ​വ് ബാ​ങ്ക് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​നെ പോ​ലെ​യ​ല്ല, രാ​ഹു​ൽ ദ്രാ​വി​ഡി​നെ പോ​ലെ​യാ​വ​ണം ഇ​പ്പോ​ൾ ക​ളി​ക്കേ​ണ്ട​ത്. രാ​ഹു​ൽ ദ്രാ​വി​ഡി​നെ പോ​ലെ കാ​ര്യ​ബോ​ധ​ത്തോ​ടെ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ബോ​ർ​ഡ് മാ​റ​ണം. ന​വ​ജ്യോ​ത് സി​ദ്ദു​വി​നെ​പ്പോ​ലെ ആ​ക്ര​മ​ണ ശൈ​ലി സ്വീ​ക​രി​ക്ക​രു​തെ​ന്നും ര​ഘു​റാം രാ​ജ​ൻ ഓ​ർ​മി​പ്പി​ച്ചു. കേ​ന്ദ്ര​ബാ​ങ്കി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​വി​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.


കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​വും റി​സ​ർ​വ് ബാ​ങ്കു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ട്ടും ആ​ശാ​സ്യ​മ​ല്ല. ഒ​രു ഗ​വ​ർ​ണ​റെ​യോ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റെ​യോ നി​യ​മി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​വ​ർ പ​റ​യു​ന്ന​തു കേ​ൾ​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ട്. ഇ​രു​വ​രും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ പെ​രു​മാ​റി​യാ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്ന​മേ ഇ​രു​കൂ​ട്ട​ർ​ക്കു​മി​ട​യി​ൽ ഉ​ള്ളൂ. സ​ർ​ക്കാ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ലും പ​റ്റി​ല്ലെ​ന്നു പ​റ​യാ​നു​ള്ള അ​വ​കാ​ശം റി​സ​ർ​വ് ബാ​ങ്കി​നു​ണ്ട്. അ​തി​നു​ള്ള ആ​ർ​ജ​വം ഉ​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.