മുഹൂർത്തവ്യാപാരം: ഓഹരികൾ തിളങ്ങി
മുഹൂർത്തവ്യാപാരം: ഓഹരികൾ തിളങ്ങി
Thursday, November 8, 2018 12:37 AM IST
മും​ബൈ: മു​ഹൂ​ർ​ത്ത​വ്യാ​പാ​ര​ത്തി​ൽ ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ടം. സെ​ൻ​സെ​ക്സ് 35000-നു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തെ​ങ്കി​ലും നി​ഫ്റ്റി​ക്ക് 10600 മ​റി​ക​ട​ക്കാ​നാ​യി​ല്ല.ഒ​രു​മ​ണി​ക്കൂ​ർ നീ​ണ്ട മു​ഹൂ​ർ​ത്ത​വ്യാ​പാ​രം തു​ട​ക്കം​മു​ത​ലേ ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. പ്ര​ധാ​ന സൂ​ചി​ക​ക​ൾ 0.7 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് നേ​ട്ട​മു​ണ്ടാ​ക്കി.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഇ​ൻ​ഫോ​സി​സ്, ഐ​ടി​സി, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ​വ മി​ക​ച്ച ഉ​യ​ർ​ച്ച കാ​ണി​ച്ചു. മി​ഡ്കാ​പ് ഓ​ഹ​രി​ക​ളും ബാ​ങ്കു​ക​ളും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. മി​ഡ്കാ​പ് ഓ​ഹ​രി​യാ​യ ഇ​ൻ​ഫി​ബീം 14 ശ​ത​മാ​നം ഉ​യ​ർ​ന്നു.നി​ഫ്റ്റി 68.4 പോ​യി​ന്‍റ് നേ​ട്ട​ത്തി​ൽ 10,598.4 ൽ ​ക്ലോ​സ് ചെ​യ്തു. സെ​ൻ​സെ​ക്സ് 245.77 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 35,237.68 ൽ ​അ​വ​സാ​നി​ച്ചു. മു​ഹൂ​ർ​ത്ത​വ്യാ​പാ​ര​ത്തി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും താ​ഴോ​ട്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.