രൂ​പ​യ്ക്കു ക​യ​റ്റം, ഡോ​ള​റി​ന് 72.50 രൂ​പ
രൂ​പ​യ്ക്കു ക​യ​റ്റം, ഡോ​ള​റി​ന് 72.50 രൂ​പ
Saturday, November 10, 2018 12:30 AM IST
മും​ബൈ: രൂ​പ​യ്ക്കു വ​ലി​യ നേ​ട്ടം. ഡോ​ള​റി​ന് ഇ​ടി​വ്. ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 70 ഡോ​ള​റി​നു താ​ഴെ​യാ​യ​തും അ​മേ​രി​ക്ക​ൻ ഫെ​ഡ് (കേ​ന്ദ്ര​ബാ​ങ്ക്) പ​ലി​ശ കൂ​ട്ട​ൽ അ​ഠു​ത്ത മാ​സ​ത്തേ​ക്കു നീ​ട്ടി​യ​തു​മാ​ണ് കാ​ര​ണ​ങ്ങ​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം 73 രൂ​പ​യാ​യി​രു​ന്ന ഡോ​ള​ർ ഇ​ന്ന​ലെ 50 പൈ​സ കു​റ​ഞ്ഞ് 72.50 രൂ​പ​യി​ലെ​ത്തി.
വി​ദേ​ശ​ത്തു ഡോ​ള​ർ നി​ര​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ നി​യ​ന്ത്ര​ണം ഡെ​മോ​ക്രാ​റ്റു​ക​ൾ നേ​ടി​യ​തു ഡോ​ള​റി​നു ക്ഷീ​ണ​മാ​യി. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന ഫെ​ഡ് യോ​ഗം പ​ലി​ശ​നി​ര​ക്ക് ഇ​പ്പോ​ൾ കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, ഹ്ര​സ്വ​കാ​ല​ത്തി​ൽ ര​ണ്ടു ത​വ​ണ കൂ​ടി ഫെ​ഡ് റേ​റ്റ് കൂ​ട്ടു​മെ​ന്നു സൂ​ചി​പ്പി​ച്ചു. ആ​ദ്യ​ത്തെ നി​ര​ക്കു വ​ർ​ധ​ന അ​ടു​ത്ത​മാ​സം ഉ​ണ്ടാ​കു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തു​ന്നു. ക‍യ​റ്റു​മ​തി​ക്കാ​ർ ഡോ​ള​ർ വി​റ്റ​ഴി​ക്കാ​നാ​രം​ഭി​ച്ച​തും രൂ​പ​യ്ക്കു ക​രു​ത്താ​യി.


ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നം വ​രെ വി​ല്പ​ന​ക്കാ​രാ​യി​രു​ന്ന ഓ​ഹ​രി-​ക​ട​പ്പ​ത്ര വി​പ​ണി​ക​ളി​ലെ വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​മാ​സം വാ​ങ്ങ​ൽ​കാ​രാ​യി​ട്ടു​ണ്ട്. ഏ​ഴു മാ​സം കൊ​ണ്ട് 31,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണു വി​ദേ​ശി​ക​ൾ വി​റ്റ​ത്. എ​ന്നാ​ൽ ന​വം​ബ​റി​ൽ അ​വ​ർ നി​ക്ഷേ​പം വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 614 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി വി​ദേ​ശ നി​ക്ഷേ​പ​ക​ർ വാ​ങ്ങി​ക്കൂ​ട്ടി. ഇ​തും ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.