കോളജ് വിദ്യാർഥികൾക്കായി ഹ്രസ്വ ചലച്ചിത്ര മത്സരം
Tuesday, November 20, 2018 12:50 AM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്ക് കേ​ന്ദ്ര​മാ​യ ടൂ​ണ്‍സ് അ​നി​മേ​ഷ​ൻ അ​ക്കാ​ദ​മി, പ്ര​മു​ഖ തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സ്ഥാ​പ​ന​മാ​യ സ്കി​ല്ലാ​ക്ട്സു​മാ​യി ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ന്‍റെ ക​രി​യ​ർ പ്ര​തീ​ക്ഷ​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യമു​ള്ള ഹ്ര​സ്വ ച​ല​ച്ചി​ത്ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ത​രി​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​രി​യ​റി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ചി​ന്തി​ക്കാ​നും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ​യും ഭ​യ​ത്തെ​യും കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​രു പ്ലാ​റ്റ്ഫോം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ, ടാ​ബ്‌​ലെ​റ്റ് വി​ഭാ​ഗ​ത്തി​ലോ, പ്രൊ​ഫ​ഷ​ണ​ൽ കാ​മ​റ വി​ഭാ​ഗ​ത്തി​ലോ പ​ങ്കെ​ടു​ക്കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യാ​കും പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​തി​ൽ ഓ​രോ മേ​ഖ​ല​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നാ​ലു ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഓ​രോ മേ​ഖ​ല​യി​ൽ​നി​ന്നു​മു​ള്ള മി​ക​ച്ച ഹ്ര​സ്വ ച​ല​ച്ചി​ത്ര​ങ്ങ​ൾ ഫൈ​ന​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഏ​റ്റ​വും സ​ർ​ഗാ​ത്മ​ക​വും ആ​ക​ർ​ഷ​ക​വും ഭാ​വ​ന​യു​മു​ള്ള​തു​മാ​യ ഹ്ര​സ്വ ച​ല​ച്ചി​ത്രം വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കും.


മ​ത്സ​ര പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31 ആ​ണ്. വി​ജ​യി​ക​ൾ​ക്കും ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡു​ക​ളും മ​റ്റു പാ​രി​തോ​ഷി​ക​ങ്ങ​ളും നേ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.