റബർ കിസാൻ മൊബൈൽ ആപ്
റബർ കിസാൻ മൊബൈൽ ആപ്
Friday, December 7, 2018 12:42 AM IST
കോ​​​​ട്ട​​​​യം: റ​​​​ബ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി റ​​​​ബ​​​​ർ കി​​​​സാ​​​​ൻ എ​​​​ന്ന പേ​​​​രി​​​​ൽ ഒ​​​​രു മൊ​​​​ബൈ​​​​ൽ ആ​​​​പ് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്തു. നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ് സെ​​​​ന്‍റ​​​​റു​​​​മാ​​​​യി ചേ​​​​ർ​​​ന്നു വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത ആ​​​​പ് ഗൂ​​​​ഗി​​​​ൾ പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

അതതു ദി​​​​വ​​​​സ​​​​ത്തെ റ​​​​ബ​​​​ർ വി​​​​ല​​​​യും റ​​​​ബ​​​​ർ വി​​​​ല​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ശ​​​​രാ​​​​ശ​​​​രി​​​​യും മാ​​​​സ​​​​ശ​​​​രാ​​​​ശ​​​​രി​​​​യും ആ​​​​പ്പി​​​​ൽകൂ​​​​ടി അ​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യും. റ​​​​ബ​​​​ർ കൃ​​​​ഷി സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ, ഓ​​​​രോ മാ​​​​സ​​​​വും ചെ​​​​യ്യേ​​​​ണ്ട കൃ​​​​ഷി​​​​പ്പ​​​​ണി​​​​ക​​​​ൾ, ബോ​​​​ർ​​​​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന മീ​​​​റ്റിം​​​​ഗു​​​​ക​​​​ൾ, പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, റ​​​​ബ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ലാ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.