ആഡംബരവാഹന വിഭാഗത്തിൽ മെഴ്സിഡസ് തന്നെ ഒന്നാമത്
Thursday, January 10, 2019 12:56 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ഡം​ബ​ര വാ​ഹ​ന​വി​ല്പ​ന​യി​ൽ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. 2018ൽ ​ആ​കെ 15,538 വാ​ഹ​ന​ങ്ങ​ളാ​ണ് മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് 15,000 വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ വി​റ്റ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 2017ൽ 15,330 ​വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ വി​റ്റ​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ 23 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് വി​റ്റി​ട്ടു​ണ്ട്. ക​ന്പ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ​ത്ത​ന്നെ ഇ​ത് റി​ക്കാ​ർ​ഡാ​ണ്. ഇ​ന്ത്യ​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച​തി​ന്‍റെ 25-ാം വാ​ർ​ഷി​ക വ​ർ​ഷ​മാ​ണ് 2019 എ​ന്ന് മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഇ​ന്ത്യ എം​ഡി​യും സി​ഇ​ഒ​യു​മാ​യ മാ​ർ​ട്ടി​ൻ ഷ്വെ​ങ്ക് പ​റ​ഞ്ഞു.


ആ​ഡം​ബ​രവാ​ഹ​ന വി​ഭാ​ഗ​ത്തി​ൽ ബി​എം​ഡ​ബ്ല്യു, ജെ​എ​ൽ​ആ​ർ, വോ​ൾ​വോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും വി​ല്പ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ടു. ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ 11,105 (13 ശ​ത​മാ​നം വ​ള​ർ​ച്ച) വാ​ഹ​ന​ങ്ങ​ളും ജാ​ഗ്വ​ർ ആ​ൻ​ഡ് ലാ​ൻ​ഡ് റോ​വ​ർ 4,596 (16 ശ​ത​മാ​നം വ​ള​ർ​ച്ച) വാ​ഹ​ന​ങ്ങ​ളും വോ​ൾ​വോ 2,638 (30 ശ​ത​മാ​നം വ​ള​ർ​ച്ച) വാ​ഹ​ന​ങ്ങ​ളും 2018ൽ ​ഇ​ന്ത്യ​യി​ൽ വി​റ്റ​ഴി​ച്ചു. അ​തേ​സ​മ​യം, ഒൗ​ഡി ഇ​ന്ത്യ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.