ഇൻഫോസിസ് ലാഭത്തിൽ വലിയ ഇടിവ്
ഇൻഫോസിസ് ലാഭത്തിൽ വലിയ ഇടിവ്
Saturday, January 12, 2019 12:16 AM IST
ബം​ഗ​ളൂ​രു: ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സി​ന്‍റെ മൂ​ന്നാം ത്രൈ​മാ​സ അ​റ്റാ​ദാ​യ​ത്തി​ൽ വ​ലി​യ ഇ​ടി​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​ത്തെ അ​പേ​ക്ഷി​ച്ചു 30 ശ​ത​മാ​നം കു​റ​വാ​ണ് അ​റ്റാ​ദാ​യ​ത്തി​ലു​ണ്ടാ​യ​ത്. ഡി​സം​ബ​ർ 31ന​വ​സാ​നി​ച്ച ത്രൈ​മാ​സം അ​റ്റാ​ദാ​യം 5,129 കോ​ടി​യി​ൽ​നി​ന്നു 3,609 കോ​ടി രൂ​പ​യാ​യി താ​ണു. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 12.2 ശ​ത​മാ​ന​മാ​ണു കു​റ​വ്. വ​രു​മാ​നം രൂ​പ​യി​ൽ 20.3 ശ​ത​മാ​ന​വും ഡോ​ള​റി​ൽ 10.1 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. 21,400 കോ​ടി രൂ​പ​യാ​ണു വി​റ്റു​വ​ര​വ്.

ക​ന്പ​നി 10.325 കോ​ടി ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ഇ​തു മൊ​ത്തം ഓ​ഹ​രി മൂ​ല​ധ​ന​ത്തി​ന്‍റെ 2.36 ശ​ത​മാ​നം വ​രും. പ​ര​മാ​വ​ധി 800 രൂ​പ​വ​ച്ചാ​ണ് ഓ​ഹ​രി തി​രി​ച്ചു വാ​ങ്ങു​ക. ഇ​തി​നാ​യി 8,260 കോ​ടി രൂ​പ മു​ട​ക്കും.


ക​ന്പ​നി ഓ​ഹ​രി ഒ​ന്നി​നു നാ​ലു രൂ​പ ഇ​ട​ക്കാ​ല ലാ​ഭ​വീ​തം പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി 25 ആ​ണ് ഇ​തി​നു​ള്ള റി​ക്കാ​ർ​ഡ് തീ​യ​തി.വാ​ർ​ഷി​ക വി​റ്റു​വ​ര​വ് ഡോ​ള​റി​ൽ ഒ​ൻ​പ​തു ശ​ത​മാ​നം വ​ള​രു​മെ​ന്നു സി​ഇ​ഒ​യും എം​ഡി​യു​മാ​യ സ​ലി​ൽ പ​രേ​ഖ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളേ​ക്കാ​ൾ വ​ള​രെ കു​റ​വാ​യി​രു​ന്നു ക​ന്പ​നി​യു​ടെ ലാ​ഭം. ഓ​ഹ​രി തി​രി​ച്ചു​വാ​ങ്ങ​ലി​നു 12,000 കോ​ടി രൂ​പ മു​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ന​ട​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.