ഭാരത് സ്റ്റേജ് 6 എൻജിനുമായി ടാറ്റാ മോട്ടോഴ്സ്
Friday, January 18, 2019 10:36 PM IST
മും​​ബൈ: ഭാ​​ര​​ത് സ്റ്റേ​​ജ് (ബി​​എ​​സ്) 6 എ​​ൻ​​ജി​​ൻ നി​​ർ​​മി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​മാ​​യി മു​​ന്നോ​​ട്ട് പോ​​കു​​ന്ന ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് വി​​ക​​സി​​പ്പി​​ച്ച 3.8 എ​​ൻ​​എ എ​​സ്ജി​​ഐ സി​​എ​​ൻ​​ജി എ​​ൻ​​ജി​​ന് ഓ​​ട്ടോ​​മോ​​ട്ടീ​​വ് റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. വാ​​ണി​​ജ്യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സി​​എ​​ൻ​​ജി എ​​ൻ​​ജി​​ന് ഇ​​താ​​ദ്യ​​മാ​​യാ​​ണ് ബി​​എ​​സ് 6 അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ മാ​​ന​​ദ​​ണ്ഡ​​പ്ര​​കാ​​ര​​മു​​ള്ള വാ​​ത​​ക ബ​​ഹി​​ർ​​ഗ​​മ​​നം, ഓ​​ൺ ബോ​​ർ​​ഡ് ഡ​​യ​​ഗ​​നോ​​സ്റ്റി​​ക്സ് (ഒ​​ബി​​ഡി) എ​​ന്നി​​വ​​യും ഈ ​​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു​​ണ്ട്.


3.8 എ​​ൻ​​എ എ​​സ്ജി​​ഐ സി​​എ​​ൻ​​ജി എ​​ൻ​​ജി​​ന് ട​​ർ​​ബോ ചാ​​ർ​​ജ​​റി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ല. 85 പി​​എ​​സ് പ​​വ​​റു​​ള്ള എ​​ൻ​​ജി​​ൻ 285 എ​​ൻ​​എം ടോ​​ർ​​ക്ക് ഉ​​ത്പാ​​ദി​​പ്പി​​ക്കും. ഗ്യാ​​സ് ഇ​​ഞ്ച​​ക്‌​​ഷ​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ഈ ​​എ​​ൻ​​ജി​​നി​​ലു​​ണ്ട്.

നി​​ല​​വി​​ലു​​ള്ള ബി​​എ​​സ് 4 എ​​ൻ​​ജി​​നു​​ക​​ളു​​ള്ള 407, 709, 909 ട്ര​​ക്കു​​ക​​ൾ, 4 ട​​ൺ മു​​ത​​ൽ 9 ട​​ൺ വ​​രെ​​യു​​ള്ള ജി​​വി​​ഡ​​ബ്ല്യു ബ​​സു​​ക​​ൾ എ​​ന്നി​​വ​​യ്ക്കാ​​ണ് 3.8 എ​​ൻ​​എ എ​​സ്ജി​​ഐ സി​​എ​​ൻ​​ജി എ​​ൻ​​ജി​​നു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ക.

2020 ഏ​​പ്രി​​ൽ 1 മു​​ത​​ൽ ബി​​എ​​സ് 6 മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ രാ​​ജ്യ​​ത്ത് നി​​ല​​വി​​ൽ​​വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.