ടൊയോട്ട കാമ്രി ഇന്ത്യൻ വിപണിയിൽ
Friday, January 18, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: എ​ട്ടാം ത​ല​മു​റ കാമ്രി​യെ ടൊ​യോ​ട്ട ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഗ്ലോ​ബ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ത​യാ​റാ​ക്കി​യി​രിക്കു​ന്ന വാ​ഹ​ന​ത്തി​ന് അ​ധി​ക വ​ലു​പ്പ​ത്തി​നൊ​പ്പം പു​തി​യ ഫീ​ച്ച​റു​ക​ളും ന​ല്കി​യി​ട്ടു​ണ്ട്. ടൊ​യോ​ട്ട​യു​ടെ ഹൈ​ബ്രി​ഡ് പ്രീ​മി​യം സെ​ഡാ​ൻ മോ​ഡ​ലാ​യ കാമ്രി​യു​ടെ ഒ​രേ ഒ​രു വേ​രി​യ​ന്‍റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​ക.

മു​ൻ​ഗാ​മി​യി​ലു​ണ്ടാ​യി​രു​ന്ന 2.5 ലി​റ്റ​ർ, 4 സി​ല​ണ്ട​ർ ഹെെ​ബ്രി​ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് പുതിയ കാമ്രിക്കും നല്കിയിട്ടുള്ളത്. വി​ല36.95 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.