മാർച്ച് 31നകം പാൻ - ആധാറുമായി ബന്ധിപ്പിക്കണം
Saturday, February 16, 2019 12:29 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മാ​​​ർ​​​ച്ച് 31ന​​​കം ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ പാ​​​ൻ (പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ) ഉ​​​ള്ള​​​വ​​​ർ അ​​​ത് ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്ക​​​ണം എ​​​ന്ന് പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡ് (സി​​​ബി​​​ഡി​​​ടി) നി​​​ർ​​​ദേ​​​ശി​​​ച്ചു. ആ​​​ധാ​​​ർ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ എ​​​ല്ലാ നി​​​യ​​​മ​​​യു​​​ദ്ധ​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണി​​​ത്. പാ​​​ൻ ഉ​​​ട​​​മ​​​ക​​​ളി​​​ൽ പ​​​കു​​​തി​​​പ്പേ​​​രേ ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ളൂ. ആ​​​ദാ​​​യ നി​​​കു​​​തി റി​​​ട്ടേ​​​ൺ ന​​​ല്കാ​​​ൻ പാ​​​ൻ -ആ​​​ധാ​​​ർ ബ​​​ന്ധ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.