എസാർ പവറിനെ നോട്ടമിട്ട് ആർസലോർ മിത്തൽ
Wednesday, February 20, 2019 12:25 AM IST
മും​ബൈ: എ​സാ​ർ സ്റ്റീ​ൽ, ഇ​പി​സി എ​ന്നി​വ​യ്ക്കു ശേ​ഷം മ​റ്റൊ​രു എ​സാ​ർ സ്ഥാ​പ​നം​കൂ​ടി ല​ക്ഷ്യ​മി​ട്ട് ആ​ർ​സ​ലോ​ർ മി​ത്ത​ൽ. ഇ​ത്ത​വ​ണ എ​സാ​ർ പ​വ​ർ ലി​മി​റ്റ​ഡി​ന്‍റെ മ​ഹാ​ൻ പ​വ​ർ പ്രോ​ജ​ക്ടാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റീ​ൽ ഉ​ത്പാ​ദ​ക​ന്‍റെ ല​ക്ഷ്യം. ക​ട​ക്കെ​ട​ണി​യി​ലാ​യ മ​ഹാ​ൻ പ്ലാ​ന്‍റി​ന് പ്രൊ​മോ​ട്ട​ർ​മാ​ർ വാ​ഗ്ദാ​നം ചെ​യ്ത 3500 കോ​ടി രൂ​പ​യി​ലും 37 ശ​ത​മാ​നം അ​ധി​കം തു​ക​യാ​ണ് മി​ത്ത​ൽ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ​വ​ർ ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ (പി​എ​ഫ്സി) വ്യ​ക്ത​മാ​ക്കി.

ഒ​രു മെ​ഗാ​വാ​ട്ടി​ന് നാ​ലു കോ​ടി രൂ​പ വീ​ത​മാ​ണ് 1200 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹാ​ൻ പ​ദ്ധ​തി​ക്ക് മി​ത്ത​ൽ ന​ല്കാ​മെ​ന്ന് ഏ​റ്റി​രി​ക്കു​ന്ന​തെ​ന്ന് പി​എ​ഫ്സി ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ രാ​ജീ​വ് ശ​ർ​മ പ​റ​ഞ്ഞു. മ​ഹാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ 7500 കോ​ടി രൂ​പ​യാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, റൂ​റ​ൽ ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ൻ കോ​ർ​പ്, പ​വ​ർ ഫി​നാ​ൻ​സ് കോ​ർ​പ് എ​ന്നീ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.


പ​ദ്ധ​തി​ക്ക് പ​വ​ർ പ​ർ​ച്ചേ​സ് എ​ഗ്രി​മെ​ന്‍റോ ഫ്യു​വ​ൽ സ​പ്ലൈ എ​ഗ്രി​മെ​ന്‍റോ ഇ​ല്ല. ബാ​ങ്കു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ക്കാ​യി 3,500 കോ​ടി രൂ​പ​യാ​ണ് എ​സാ​ർ ഗ്രൂ​പ്പി​ന്‍റെ പ്രൊ​മോ​ട്ടോ​ർ​മാ​ർ വാ​ഗ്ദാ​നം ചെ​യ്ത​ത് എ​ന്നാ​ൽ, 4800 കോ​ടി രൂ​പ​യാ​ണ് മി​ത്ത​ൽ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ശ​ർ​മ പ​റ​ഞ്ഞു. 1000 കോ​ടി രൂ​പ​യാ​ണ് പി​എ​ഫ്സി മ​ഹാ​ൻ പ​ദ്ധ​തി​ക്ക് വാ​യ്പ ന​ല്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.