മ​ഴ മെ​ച്ചം; വി​പ​ണി​ക​ൾ റി​ക്കാ​ർ​ഡ് കു​തി​പ്പി​ൽ
മ​ഴ മെ​ച്ചം; വി​പ​ണി​ക​ൾ  റി​ക്കാ​ർ​ഡ് കു​തി​പ്പി​ൽ
Wednesday, April 17, 2019 12:55 AM IST
മും​ബൈ: തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ണി​ൽ ശ​രാ​ശ​രി​ മ​ഴ ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം ഓ​ഹ​രി​വി​പ​ണി​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചു. സെ​ൻ​സെ​ക്സ് 39,000 -നു ​മു​ക​ളി​ൽ ക്ലോ​സ് ചെ​യ്തു.

തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും സെ​ൻ​സെ​ക്സ് ഉ​യ​ർ​ച്ച കാ​ണി​ച്ചു. ഇ​ന്ന​ലെ 39,364.34 എ​ന്ന പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് 39,275.64-ൽ ​ക്ലോ​സ് ചെ​യ്ത​ത്. ക്ലോ​സിം​ഗി​ലെ റി​ക്കാ​ർ​ഡാ​ണി​ത്. ത​ലേ വ്യാ​പാ​ര ദി​വ​സ​ത്തേ​ക്കാ​ൾ 369.8 പോ​യി​ന്‍റ് ഉ​യ​ര​ത്തി​ലാ​ണു ക്ലോ​സിം​ഗ്. നി​ഫ്റ്റി 80 പോ​യി​ന്‍റ് ക​യ​റി 11,787.15 എ​ന്ന റി​ക്കാ​ർ​ഡ് നി​ല​വാ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു. ത​ക​ർ​ച്ച​യി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്ന ജെ​റ്റ് എ​യ​ർ​വേ​സ് ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ 10 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞു.

ജൂ​ൺ-​സെ​പ്റ്റം​ബ​ർ കാ​ല​വ​ർ​ഷ മ​ഴ ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 96 ശ​ത​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. മ​ഴ ഏ​ഴു ശ​ത​മാ​നം കു​റ​വാ​കു​മെ​ന്നു നേ​ര​ത്തേ സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​യാ​യ സ്കൈ​മെ​റ്റ് പ്ര​വ​ചി​ച്ചി​രു​ന്നു. വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം ആ ​നി​ല​യ്ക്കു വി​പ​ണി​യെ ആ​ശ്വ​സി​പ്പി​ച്ചു.


കാ​ല​വ​ർ​ഷ​മാ​ണു രാ​ജ്യ​ത്തെ മ​ഴ​യു​ടെ 70 ശ​ത​മാ​ന​വും ന​ല്കു​ന്ന​ത്. ഖാ​രി​ഫ് വി​ള​വ് മെ​ച്ച​പ്പെ​ടാ​ൻ യ​ഥാ​സ​മ​യം കി​ട്ടു​ന്ന കാ​ല​വ​ർ​ഷ മ​ഴ സ​ഹാ​യി​ക്കും. കാ​ല​വ​ർ​ഷ​ത്തി​ൽ കി​ട്ടു​ന്ന വെ​ള്ളം ഡാ​മു​ക​ളി​ൽ ശേ​ഖ​രി​ച്ചാ​ണ് റാ​ബി വി​ള​ക്കാ​ല​ത്തു ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. കാ​ർ​ഷി​ക​വ​രു​മാ​നം വ​ർ​ധി​ക്കു​ന്ന​തു ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന വ​ർ​ധി​പ്പി​ക്കും. അ​തു വ്യ​വ​സാ​യ​രം​ഗ​ത്ത് ഉ​ണ​ർ​വാ​കും. അ​തു​കൊ​ണ്ടാ​ണു കാ​ല​വ​ർ​ഷ പ്ര​വ​ച​ന​ത്തി​നു വി​പ​ണി വ​ലി​യ പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.