ടവർ ബിസിനസ് വിൽക്കാനുള്ള ശ്രമത്തിൽ ടാറ്റാ ടെലി
Wednesday, April 24, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ ട​വ​ർ കോ​ർ​പ​റേ​ഷ​നി​ലു​ള്ള (എ​ടി​സി) ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ടാ​റ്റാ ടെ​ലി സ​ർ​വീ​സ​സ് ശ്ര​മം തു​ട​ങ്ങി. ഓ​ഹ​രി​യൊ​ന്നി​ന് 212 രൂ​പ വ​ച്ച് 2,500 കോ​ടി രൂ​പ​യ്ക്ക് ഓ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ എ​ടി​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

എ​ടി​സി​യി​ലു​ണ്ടാ​യി​രു​ന്ന ഓ​ഹ​രി​ക​ളു​ടെ പ​കു​തി 2018 ഒ​ക്‌ടോബ​റി​ൽ ടാ​റ്റാ ടെ​ലി വി​റ്റി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ വി​ൽ​ക്കു​ന്ന​ത്. എ​ടി​സി​യു​ടെ 26 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​യി​രു​ന്നു ടാ​റ്റ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.