നീരവ് മോദിയുടെയും ചോക്സിയുടെയും കാറുകളുടെ ലേലം തുടങ്ങി
നീരവ് മോദിയുടെയും  ചോക്സിയുടെയും  കാറുകളുടെ ലേലം തുടങ്ങി
Thursday, April 25, 2019 11:12 PM IST
മും​ബൈ: ത​ട്ടി​പ്പി​നേ​ത്തു​ട​ർ​ന്ന് രാ​ജ്യം​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മാ​വ​ൻ മെ​ഹു​ൽ ചോ​ക്സി​യു​ടെ​യും ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തു. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) നേ​തൃ​ത്വ​ത്തി​ൽ മെ​റ്റ​ൽ​സ് ആ​ൻ​ഡ് സ്ക്രാ​പ് ട്രേ​ഡിം​ഗ് കോ​ർ​പ​റേ​ഷ​നാ​ണ് 13 വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​രു​വ​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യ​ത്.

സി​ൽ​വ​ർ നി​റ​ത്തി​ലു​ള്ള റോ​ൾ​സ് റോ​യ്സ് (1.33 കോ​ടി രൂ​പ പ്രാ​രം​ഭ​വി​ല), പോ​ർ​ഷെ (54.6 ല​ക്ഷം), ചു​വ​പ്പു നി​റ​മു​ള്ള മെ​ഴ്സി​ഡ​സ് ബെ​ൻ​സ് (14 ല​ക്ഷം), വെ​ള്ള മെ​ഴ്സി​ഡ​സ് ബെ​ൻ​സ് (37.80 ല​ക്ഷം), ബി​എം​ഡ​ബ്ല്യു (9.80 ല​ക്ഷം) രൂ​പ എ​ന്നി​വ​യാ​ണ് ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ൾ. ഇ​തു​കൂ​ടാ​തെ ര​ണ്ട് ഹോ​ണ്ട ബ്ര​യോ, ടൊ‍യോ​ട്ട ഇ​ന്നോ​വ, ഹോ​ണ്ട സി​ആ​ർ​വി, ടോ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ, സ്കോ​ഡ സൂ​പ്പ​ർ​ബ് എ​ല​ഗ​ൻ​സ്, ടോ​യോ​ട്ട കൊ​റോ​ള ആ​ൾ​ട്ടി​സ്, ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ എ​ന്നീ വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.


13 വാ​ഹ​ന​ങ്ങ​ളി​ൽ ബി​എം​ഡ​ബ്ല്യു, ഇ​ന്നോ​വ ക്രി​സ്റ്റ എ​ന്നി​വ​യാ​ണ് ചോ​ക്സി​യു​ടേ​താ​യു​ള്ള​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ മോ​ദി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ന്പ​നി​ക​ളു​ടെ​യും പേ​രി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.